കോവിഡ് ഭീഷണിക്കിടയിലും അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ തിരക്കേറുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് നിയന്ത്രണങ്ങളിലും വിനോദ സഞ്ചാരത്തിന് തുഴയെറിഞ്ഞ് കുട്ടവഞ്ചി സവാരി. വനംവകുപ്പിന്റെ അടവി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായ കല്ലാറ്റിലെ കുട്ടവഞ്ചി സവാരിക്ക് സഞ്ചാരികളുടെ വരവായി.

കോവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന സവാരി നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ 2 മാസം മുൻപാണ് പുനരാരംഭിച്ചത്. എന്നാൽ തുടക്കത്തിൽ കാര്യമായി സഞ്ചാരികൾ എത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ സവാരിക്കാരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച അൻപതിലേറെ സവാരി നടന്നു.

കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് കുട്ടവഞ്ചി സവാരി കേന്ദ്രത്തിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതും സവാരി നടത്തുന്നതും. രാവിലെ 8.30 മുതൽ 4.30 വരെയാണ് പ്രവർത്തനം. പരമാവധി 3 പേർക്ക് ഒരു കുട്ടവഞ്ചിയിൽ സവാരി നടത്തുന്നതിന് 500 രൂപയാണ് നിരക്ക്. സവാരിക്ക് എത്തുന്നവർക്ക് മാത്രമാണ് കേന്ദ്രത്തിലേക്ക് പ്രവേശനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...

ഉത്രാടപ്പാച്ചിലില്‍ ജനങ്ങള്‍ : സാധനങ്ങള്‍ക്ക് പൊള്ളുന്ന വില

0
പത്തനംതിട്ട : ഉത്രാടപ്പാച്ചിലിലാണ് പത്തനംതിട്ട ജില്ലയിലെ ജനങ്ങള്‍. പത്തനംതിട്ട നഗരത്തിലെ പ്രധാന...

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

ഡൽഹിയിൽ ഓടയിൽ വീണ് കാണാതായ പതിനഞ്ചുകാരന്റെ മൃതദേഹം കണ്ടെത്തി

0
ന്യൂഡൽഹി: ഡൽഹിയിൽ തുറന്നുകിടന്ന ഓടയിൽ വീണ് നാല് ദിവസമായി കാണാതായ...