മൈനസ്‌ ബില്ലിങ്‌ സമ്പ്രദായം നിര്‍ത്തലാക്കി : റേഷന്‍ വിതരണം പ്രതിസന്ധിയില്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : മൈനസ്‌ ബില്ലിങ്‌ സമ്പ്രദായം നിര്‍ത്തലാക്കിയതോടെ മിക്ക കടകളിലും റേഷന്‍ വിതരണം പ്രതിസന്ധിയിലായി. നീല, വെള്ള കാര്‍ഡുടമകള്‍ക്ക്‌ ഈ മാസം റേഷന്‍ വിതരണം നടത്താന്‍ കഴിഞ്ഞിട്ടില്ല. നേരത്തെ ഭക്ഷ്യധാന്യം കടകളില്‍ സ്‌റ്റോക്കുണ്ടെങ്കില്‍ എല്ലാവര്‍ക്കും ലഭിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു.

മഞ്ഞ, പിങ്ക്‌, നീല, വെള്ള എന്നിവയില്‍ ഏതെങ്കിലും ഒരു വിഭാഗത്തിനുള്ള അരി കടയില്‍ സ്‌റ്റോക്കുണ്ടെങ്കില്‍ അതില്‍ നിന്ന്‌ മറ്റ്‌ വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക്‌ നല്‌കാമായിരുന്നു. എന്നാല്‍ മൈനസ്‌ ബില്ലിംഗ്‌ നിര്‍ത്തിയതോടെ അതത്‌ വിഭാഗത്തിലെ കാര്‍ഡുകള്‍ പ്രകാരം വരുന്ന ഭക്ഷ്യധാന്യം അതത്‌ വിഭാഗങ്ങളിലുള്ളവര്‍ക്കേ നല്‌കാന്‍ കഴിയൂ. ഏറെക്കാലമായി റേഷന്‍കടകളെ സമീപിക്കാതിരുന്ന വലിയ വിഭാഗം കാര്‍ഡുടമകള്‍ കോവിഡ്‌ കാലത്ത്‌ വിഹിതം വാങ്ങിയതിനെ തുടര്‍ന്ന്‌  അധികമായി ആവശ്യംവന്ന ഭക്ഷ്യധാന്യം മറ്റ്‌ വിഭാഗങ്ങളില്‍ നിന്ന്‌ മൈനസ്‌ ബില്ലിങിലൂടെ നല്‌കിയിരുന്നു.

ഇപ്രകാരമുള്ള മൈനസ്‌ ബില്ലിംഗ് സമ്പ്രദായം അവസാനിച്ചത്‌ മൂലം സ്‌റ്റോക്കില്ലാതെ ബില്ലടിക്കാന്‍ കഴിയാത്ത സാഹചര്യം സംജാതമായതാണ്‌ പ്രതിസന്ധിക്ക്‌ കാരണം. ഇത്‌ പരിഹരിക്കാനായി കോംബോ സമ്പ്രദായം നില നിന്നിരുന്നെങ്കില്‍ റേഷന്‍ കടയില്‍ സ്‌റ്റോക്കുള്ള ഏത്‌ സാധനവും വിതരണം നടത്താമായിരുന്നു. അടുത്ത മാസത്തെക്കുള്ള ഭക്ഷ്യധാന്യം മുന്‍കൂര്‍ ലഭ്യമാക്കി പ്രതിസന്ധി പരിഹരിക്കാന്‍ ജില്ലാ അധികൃതര്‍ നടപടി ആരംഭിച്ചു. ഉപയോഗിക്കുന്നതിനനുസരിച്ചുള്ള ഭക്ഷ്യ ധാന്യങ്ങളാണ്‌ കേന്ദ്ര സര്‍ക്കാര്‍ സംസ്‌ഥാനങ്ങള്‍ക്ക്‌ നല്‌കുന്നത്‌. എന്നാല്‍ കോവിഡ്‌ മഹാമാരിയുടെയും ലോക്ക്‌ ഡൗണിന്റെയും  പശ്‌ചാത്തലത്തില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്ന്‌ കരുതി ഏറെ നാളായി റേഷന്‍ വാങ്ങാത്തവര്‍ റേഷന്‍ വാങ്ങിയതും ഭക്ഷ്യധാന്യത്തിന്‌ കുറവ്‌ വരാന്‍ ഇടയാക്കി.

മഞ്ഞ, ചുവപ്പ്‌ കാര്‍ഡുകാര്‍ക്ക്‌ പി.എം.ജി.കെ.എ.വൈ പദ്ധതിയില്‍പെടുത്തിയും സാധാരണ റേഷന്‍ എന്ന നിലയിലും കോവിഡ്‌ കാലത്തിന്‌ മുന്‍പ്‌ നല്‌കി വന്ന റേഷന്റെ ഇരട്ടി വിഹിതമാണ്‌ ഇപ്പോള്‍ നല്‌കിവരുന്നത്‌. ഇവര്‍ക്ക്‌ നല്‌കാനുള്ള റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ ഇപ്പോള്‍ കടകളില്‍ ഉണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...