പത്തനംതിട്ട മലബാര്‍ ബിരിയാണി സ്പൈസ് ഉടമയും ചലച്ചിത്ര നടൻ ദുൽഖർ സൽമാനും റോസ് ബിരിയാണി മുതലാളിയും പെട്ടു ; ഡിസംബര്‍ മൂന്നിന് പത്തനംതിട്ട ഉപഭോക്ത്യ കോടതിയില്‍ ഹാജരാകണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: റോസ് ബ്രാൻഡ് ബിരിയാണി റൈസ് മാനേജിംഗ് ഡയറക്ടറും ബ്രാൻഡ് അംബാസഡർ ചലച്ചിത്ര നടൻ ദുൽഖർ സൽമാനും ഡിസംബര്‍ മൂന്നിന് പത്തനംതിട്ട ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോടതി നോട്ടീസ് അയച്ചു. കാറ്ററിംഗ് കരാറുകാരനും കാറ്ററിംഗ് നടത്തി ഉപജീവനം നടത്തുന്നയാളുമായ പത്തനംതിട്ട വള്ളിക്കോട് പൗർണ്ണമി വീട്ടിൽ പി.എൻ ജയരാജൻ ഫയൽ ചെയ്ത‌ ഹർജിയിലാണ് കമ്മീഷന്റെ ഈ ഉത്തരവുണ്ടായത്. മാനേജിംങ് ഡയറക്ടര്‍ തലശേരി എ.കെ ട്രേഡേഴ്സ് ഒന്നാം പ്രതിയും മലബാര്‍ ബിരിയാണി സ്പൈസ് പത്തനംതിട്ട രണ്ടാം പ്രതിയും ബ്രാന്‍ഡ് അംബാസഡര്‍ ദുല്‍ഖര്‍ സല്‍മാന്‍ മൂന്നാം പ്രതിയായും ആണ് കമ്മീഷനിൽ ഹർജി ഫയൽ ചെയ്‌തത്.

പത്തനംതിട്ട വള്ളിക്കോട് ശ്രീപുരം വീട്ടിൽ ശ്രീഹരി എന്നയാളിന്റെ വിവാഹം നടത്തുന്നതിലേക്കാണ് രണ്ടാം പ്രതിയുടെ കടയിൽ നിന്നും 50 കിലോ റോസ് ബ്രാന്‍ഡ് ബിരിയാണി അരി വാങ്ങിയത്. ഇത് ഉപയോഗിച്ച് ബിരിയാണി റൈസും ചിക്കൻകറിയും വെജിറ്റിബിൾ കറിയും ഉണ്ടാക്കിയിരുന്നു. ഈ രണ്ടു ഭക്ഷണവും കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധയുണ്ടാകുകയും അവർ ജയരാജനെ പ്രതിയാക്കി ഭക്ഷ്യസുരക്ഷാവകുപ്പിന് പരാതി നൽകുകയും ചെയ്തിരുന്നു. ഭക്ഷ്യവിഷബാധയുണ്ടായതിനുശേഷം ബിരിയാണി അരി പരിശോധിച്ചപ്പോൾ 50 കിലോ ചാക്കിലെ പാക്കറ്റിംങ് തീയതി കാലാവധി കഴിഞ്ഞതായി കണ്ടെത്തി. ഈ പഴകിയ അരി ഉപയോഗിച്ചതിനാലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. അമിത ലാഭം ഉണ്ടാക്കുന്നതിനുവേണ്ടി ഒന്നും രണ്ടും മൂന്നും പ്രതികൾ കൂട്ടുത്തരവാദിത്വത്തോടുകൂടി പ്രവർത്തിച്ചതുകൊണ്ടാണ് ഇങ്ങനെ പഴകിയ അരി വിറ്റഴിക്കുവാന്‍ കഴിഞ്ഞത്.

റോസ് ബ്രാന്‍ഡ് ബിരിയാണി റൈസ് എന്ന സ്ഥാപനത്തിന്റെ പരസ്യവും മൂന്നാം എതിർകക്ഷിയെ പോലെ പ്രമുഖ നടനും പാരമ്പര്യവുമുള്ള ദുൽക്കർ സൽമാൻ എന്ന സെലിബ്രിറ്റി ദൃശ്യമാധ്യമങ്ങളിൽ കൂടി നൽകുന്ന പരസ്യവും പ്രചോദനവും പ്രമോഷനും കൊണ്ടാണ് ജയരാജന്‍ ഈ ബിരിയാണി റൈസ് വാങ്ങാൻ സ്വാധീനിക്കപ്പെടുന്നത്. ഈ സംഭവം മൂലം സമുഹത്തിൽ ജയരാജന്റെ  സ്ഥാപനത്തിന്റെ മേലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു. പിന്നീട് പല വിവാഹപാർട്ടികളും പരിപാടി റദ്ദ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്. 50 കി.ഗ്രാം റൈസിന്റെ വിലയായ 10,250 രൂപയും 5 ലക്ഷം രൂപ നഷ്ടപരിഹാരവും കോടതിചിലവും ഈ പ്രതികളിൽ നിന്നും ഈടാക്കി തരണമെന്ന് കാണിച്ചാണ് കമ്മീഷനില്‍ ഹർജി ഫയൽ ചെയ്തത്. പത്തനംതിട്ട ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചുച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്നാണ് പ്രതികൾ കമ്മീഷനിൽ ഹാജരാകാൻ ഉത്തരവിട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...