ഡോ. ബി.ആർ. അംബേദ്കറുടെ 135-ാം ജന്മദിനം പത്തനംതിട്ട ഡി.സി.സി ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സമത്വത്തിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഡോ.ബി.ആർ.അംബേദ്കറെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ.ബി. ആർ. അംബേദ്കറുടെ 135-ാം ജന്മദിനാഘോഷം ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ ഭരണഘടനയുടെ മുഖ്യ ശില്പിയും ആധുനിക ഇന്ത്യയുടെ ദാർശനികനുമായിരുന്നു  ഡോ.അംബേദ്കര്‍. അതിജീവനത്തിന്റെ വിശ്വമാതൃകയായിരുന്നു അദ്ദേഹം. അയിത്തവും കടുത്ത അടിച്ചമർത്തലുകളും നേരിട്ട ഒരു പശ്ചാത്തലത്തിൽ നിന്നും വളർന്ന് ലോകത്തിലെ ഏറ്റവും മികച്ച സർവ്വകലാശാലകളിൽ നിന്ന് അറിവ് നേടി വിശ്വപൗരനായി മാറിയ അദ്ദേഹത്തിന്റെ ജീവിതം ഏവർക്കും പ്രചോദനമാണ്.

“വിദ്യ കൊണ്ട് പ്രബുദ്ധരാവുക” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച അംബേദ്‌കർ അറിവാണ് അടിമത്തത്തിൽ നിന്നുള്ള മോചനമെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു. “ഒരു ജനതയുടെ പുരോഗതി അളക്കുന്നത് ആ നാട്ടിലെ സ്ത്രീകളുടെ പുരോഗതി നോക്കിയാണ്” എന്ന് വിശ്വസിച്ചിരുന്ന മഹാനായിരുന്നു ബാബാ സാഹേബെന്നും പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. അനിൽ തോമസ്സിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ എം.എൽ.എ മാലേത്ത് സരളാദേവി, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഡ്വ.അബിൻ വർക്കി കോടിയാട്ട്, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ഡിസിസി വൈസ് പ്രസിഡന്റുമാരായ അഡ്വ. വെട്ടൂർ ജ്യോതി പ്രസാദ്, അഡ്വ.എ.സുരേഷ് കുമാർ, ജനറൽ സെക്രട്ടറിമാരായ കെ.ജി.അനിത, ജോൺസൺ വിളവിനാൽ, ജെറി മാത്യു സാം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് റോജി പോൾ ദാനിയേൽ, ഡിസിസി നിർവാഹക സമിതി അംഗങ്ങളായ പി.കെ.ഇക്‌ബാൽ, അജിത് മണ്ണിൽ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...