വനിതകൾക്കായി തൊഴിൽ പരിശീലന കേന്ദ്രമൊരുക്കി ഇലവുംതിട്ട ജനമൈത്രി പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇലവുംതിട്ട ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ വനിതകൾക്കായി തയ്യൽ പരിശീലന കേന്ദ്രം ആരംഭിച്ചു. മെഴുവേലി ആലക്കോട് ജംഗ്ഷനിലാണ് സ്ഥാപനം. പ്രവാസിയായ ഷാജൻ കോശി തന്റെ അമ്മ മറിയാമ്മ കോശിയുടെ 85-ാം ജന്മദിനാഘോഷം പോലീസിനൊപ്പം ആഘോഷിക്കാൻ താല്പര്യമുണ്ടന്ന കാര്യം ജനമൈത്രി പോലീസിനോട് പറഞ്ഞിരുന്നു.

ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ തയ്യൽ പരിശീലന കേന്ദ്രം ആരംഭിക്കുന്നതിന് തീരുമാനിച്ച വിവരം ഷെയർ ചെയ്തതോടെ അതിലേക്ക് 5 തയ്യൽ മെഷീൻ അദ്ദേഹം സ്പോൺസർ ചെയ്തു. പരിശീലനം തികച്ചും സൗജന്യമാണ്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും സാമ്പത്തിക പരാധീനതയുള്ളവരുണ്ടങ്കിൽ സ്പോൺസർമാരുടെ സഹകരണത്തോടെ തയ്യൽമെഷീനുകളും വിതരണം ചെയ്യുന്നതാണ് പദ്ധതി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ പ്രോഗ്രാം ജില്ലാ പോലീസ് മേധാവി കെ.ജി സൈമൺ ഐപിഎസ് ഉദ്ഘാടനം ചെയ്തു.

വനിതകളെ സ്വയം ശാക്തീകരിക്കാനുതകുന്ന പദ്ധതി സമൂഹമേറ്റെടുക്കുന്നമെന്നും, എല്ലാവരും ഇത് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും ജനമൈത്രി ജില്ലാ നോഡൽ ഓഫീസറുമായ ശ്രീ ആർ സുധാകരൻപിളള മുഖ്യാതിധി ആയിരുന്നു. എസ് എച്ച് ഒ എം ആർ സുരേഷ് അധ്യക്ഷത വഹിച്ചു. സബ് ഇൻസ്പെക്ടർ ടി.ജെ ജയേഷ്, അഡി.ജില്ലാ ജനമൈത്രി നോഡൽ ഓഫീസർ എ ബിനു, റവ:ഫാദർ മത്തായി ഹെബ്രോൺ, ബാബു തോമസ്, കെ പി എ ജില്ലാ ജോ.സെക്രട്ടറി കെ എസ് സജു, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത്, എസ് ശ്രീജിത്ത്, ശ്യാംകുമാർ എന്നിവർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...