ചടയമംഗലത്ത് സുഹൃത്തുക്കളായ രണ്ടു പെൺകുട്ടികളെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

For full experience, Download our mobile application:
Get it on Google Play

ചടയമംഗലം : പഠനാവശ്യങ്ങൾക്കായി കോളേജിലേക്ക് പോയ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസമാണ് ആയൂര്‍, അറയ്ക്കല്‍ സ്വദേശിനികളായ രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതാകുന്നത്.

ഇരുപത്തിയൊന്ന് വയസുകാരായ ആര്യ.ജി.അശോക്, അമൃത എന്നിവരെയാണ് കാണാതായത്. ഇരുവരും അഞ്ചലിലെ പ്രൈവറ്റ് സ്ഥാപനത്തിലെ ബിരുദ വിദ്യാര്‍ത്ഥികളായിരുന്നു. പഠനകാലം മുതല്‍ ഇരുവരും അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നതായി കോളേജ് അധികൃതര്‍ പറയുന്നു. കഴിഞ്ഞ ദിവസം അഞ്ചല്‍ കോളേജില്‍ പഠനവുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് ആവശ്യത്തിനായി ഇരുവരും പോയിരുന്നു. ഒരു വിദ്യാര്‍ത്ഥിനിയുടെ മാതാവ് മൊബൈലില്‍ വിളിച്ചപ്പോള്‍ അഞ്ചല്‍ കോളേജിലാണെന്ന് അറിയിച്ചിരുന്നു.

പിന്നീട് ഇരുവരെക്കുറിച്ചും ഒരു വിവരവും അറിയാത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുന്നത്. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇരുവരും അല്‍പ്പം മനോവിഷമത്തില്‍ ആയിരുന്നതായി നാട്ടുകാര്‍ പറയുന്നു. ചടയമംഗലം പോലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...