പതിനൊന്നുകാരന് മര്‍ദ്ദനം ; മാതാവിനും കാമുകനും മൂന്നു മാസം വീതം കഠിനതടവും പിഴയും വിധിച്ച് പത്തനംതിട്ട അതിവേഗ സ്‌പെഷ്യല്‍ കോടതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പതിനൊന്നുകാരനെ മര്‍ദ്ദിച്ച കേസില്‍ മാതാവിനും കാമുകനും
മൂന്നു മാസം വീതം കഠിനതടവും പിഴയും വിധിച്ച് കോടതി. പെരുമ്പെട്ടി പോലീസ് 2023 ല്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസില്‍ പത്തനംതിട്ട അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ടി. മഞ്ജിത്ത് ആണ് ശിക്ഷ വിധിച്ചത്. കോട്ടാങ്ങല്‍ സ്വദേശികളാണ് ശിക്ഷിക്കപ്പെട്ട 45 കാരിയും 36 കാരനും. 2023 ഏപ്രിലിലാണ് സംഭവം. അമ്മയും കാമുകനുമായുള്ള ബന്ധം പിതാവിനെ അറിയിക്കുമെന്ന് പറഞ്ഞതില്‍ പ്രകോപിതനായ രണ്ടാം പ്രതി വീട്ടിനുള്ളില്‍ വെച്ച് കുട്ടിയുടെ കഴുത്തിന് കുത്തിപ്പിടിച്ചു. കുതറി ഓടിയ കുട്ടിയെ പിന്നാലെ ചെന്ന് വീട്ടുമുറ്റത്ത് കിടന്ന് കമ്പെടുത്ത് പുറത്തടിച്ചു.

ഒന്നാം പ്രതിയും കുട്ടിയെ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടയാളുമായ അമ്മ അച്ഛനെ അറിയിച്ചാല്‍ ഫാനില്‍ കെട്ടിത്തൂക്കുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ആണ്‍ സുഹൃത്തില്‍ നിന്നും കുട്ടിക്ക് ദേഹോപദ്രവം ഏല്‍ക്കാന്‍ അവസരമൊരുക്കുകയും ചെയ്തു. മര്‍ദ്ദനത്തിനും ഭീഷണിപ്പെടുത്തിയതിനും പോക്‌സോ നിയമത്തിലെയും ബാലനീതി നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരവും എസ്.ഐ ടി. സുമേഷ് കേസെടുത്ത് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തു. അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് എസ് ഐ ജിജിന്‍ സി. ചാക്കോ ആയിരുന്നു. ഒന്നാം പ്രതിക്ക് മൂന്ന് മാസം കഠിനതടവും 5000 രൂപയും രണ്ടാം പ്രതിക്ക് മൂന്നുമാസം കഠിനതടവും ആയിരം രൂപ പിഴയുമാണ് കോടതി ശീക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ യഥാക്രമം അഞ്ചുദിവസവും ഒരു ദിവസവും വീതം അധിക കഠിനതടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. റോഷന്‍ തോമസ് കോടതിയില്‍ ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....