ഓമല്ലൂരില്‍ കിണറ്റില്‍ വീണ വയോധികരെ ഫയര്‍ഫോഴ്സ് രക്ഷപെടുത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓമല്ലൂരില്‍ കിണറ്റില്‍ വീണ രണ്ട് വയോധികരെ പത്തനംതിട്ട ഫയര്‍ഫോഴ്സ് രക്ഷപെടുത്തി. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പന്ന്യാലി ഭാഗത്ത് മാടത്തറയില്‍ വീട്ടില്‍ ഗോപിനാഥന്‍ (80), പൊന്നമ്മ(73) എന്നിവരെയാണ് ഫയര്‍ ഫോഴ്സ് രക്ഷപെടുത്തിയത്. പൊന്നമ്മയാണ് ആദ്യം കിണറ്റില്‍ വീണത്. ഉടന്‍ തന്നെ ഇവരുടെ ഭര്‍ത്താവ് ഗോപിനാഥന്‍ കിണറ്റിലേക്ക് ഇറങ്ങി ഇവരെ താങ്ങി നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പത്തനംതിട്ട ഫയര്‍ഫോഴ്സ് സ്ഥലത്ത് എത്തുകയും സീനിയര്‍ ഫയര്‍ ആന്‍ഡ്‌ റെസ്ക്യു ഓഫീസര്‍ പ്രദീപ്‌ കുമാര്‍, ഫയര്‍ ആന്റ് റസ്ക്യു ഓഫീസര്‍ ഷൈജു എന്നിവര്‍ റോപ്പ് ഉപയോഗിച്ച് കിണറ്റില്‍ ഇറങ്ങുകയും നെറ്റും റോപ്പും ഉപയോഗിച്ച് ഇവരെ സുരക്ഷിതമായി കരയ്ക്ക് എത്തിക്കുകയുമായിരുന്നു. ഫയര്‍ ഫോഴ്സ് ആംബുലന്‍സില്‍ ഇവരെ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വിറ്റ സംഭവം ; പ്രതി മകളുടെ ദൃശ്യങ്ങളും പകര്‍ത്തി

0
കൊല്ലം: കൊല്ലത്ത് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭര്‍ത്താവ് വിറ്റെന്ന പരാതിയില്‍...

തിരുവനന്തപുരത്തെ വൻകിടഹോട്ടലുകളുടെ തട്ടുകട : പരിശോധന കർശനമാക്കി ; 12 കടകൾ അടപ്പിച്ചു

0
തിരുവനന്തപുരം : നഗരത്തിലെ അനധികൃത തട്ടുകടകൾക്കെതിരേ ശക്തമായ നടപടികൾ തുടർന്ന് സിറ്റി...

ഗർഭിണിയെ കൊന്ന് കുളത്തിൽ താഴ്ത്തിയ കേസ് ; പ്രതിക്ക് ജീവപര്യന്തം ശിക്ഷ

0
മുട്ടം (ഇടുക്കി) : പാമ്പാടുംപാറയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കുളത്തിൽ കെട്ടിത്താഴ്ത്തിയ...

ശബരിമല സ്വർണക്കൊള്ള : പി എസ് പ്രശാന്തിനും അജികുമാറിനും കുരുക്ക് മുറുകുന്നു ; തെളിവുകൾ...

0
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി...