ഗവിയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവ്വീസുകൾക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നീണ്ട ഇടവേളയ്ക്കു ശേഷം പത്തനംതിട്ട–ഗവി–കുമളി , കാട്ടാക്കട–മൂഴിയാർ എന്നീ കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിച്ചു. ഗവി കാണാൻ എത്തുന്ന സഞ്ചാരികൾക്കു ഇനി ബസിൽ കാട് കണ്ട് മടങ്ങാം. കോവിഡുമായി ബന്ധപ്പെട്ടാണ് ഈ സർവീസുകൾ നിർത്തിയത്. ഗവി ബസ് സർവീസ് നിലച്ചതിനാൽ ഗവി നിവാസികൾക്ക്  പുറം ലോകവുമായുള്ള ബന്ധം പൂർണമായും നിലച്ച അവസ്ഥയായിരുന്നു. നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനു പോലും ഇവർ ഏറെ ബുദ്ധിമുട്ടിയിരുന്നു.

ഗവി സർവീസ് പത്തനംതിട്ട സ്റ്റാൻഡിൽ നിന്ന് രാവിലെ 6.30ന്  ആരംഭിക്കും. വടശേരിക്കര, പെരുനാട്, ആങ്ങമൂഴി, മൂഴിയാർ, കക്കി, ആനത്തോട്, കൊച്ചുപമ്പ, ഗവി വഴി 12.30ന് കുമളി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തും. ഉച്ചയ്ക്കു 1.20ന് തിരിക്കുന്ന ബസ് വൈകിട്ട് 7 മണിക്ക് പത്തനംതിട്ടയിൽ മടങ്ങി എത്തും.

കാട്ടാക്കട ബസ് വെളുപ്പിനെ 4.15ന് സർവീസ് ആരംഭിക്കും. 5 മണിക്ക് തിരുവനന്തപുരത്തും 7ന് പുനലൂരിലും 11ന് മൂഴിയാറിലും എത്തും. ഉച്ചയ്ക്കു ശേഷം 2.45ന് കാട്ടാക്കടയിലേക്കു മടക്കം. ശബരിഗിരി ജല വൈദ്യുത പദ്ധതിയിലെ ഉദ്യോഗസ്ഥരാണ് പ്രധാന യാത്രക്കാർ. ദിവസം 20000 രൂപയിൽ അധികമാണ് കളക്‌ഷൻ

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...