Thursday, March 28, 2024 10:24 pm

കോ​ന്നി – അ​ച്ച​ൻ​കോ​വി​ൽ റോ​ഡ് ത​ക​ർ​ച്ച പൂ​ർ​ണം

For full experience, Download our mobile application:
Get it on Google Play

കോ​ന്നി: മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളെ​യും അ​ച്ച​ൻ​കോ​വി​ൽ ക്ഷേ​ത്ര​ത്തെ​യും ബ​ന്ധി​പ്പി​ച്ചു​ള്ള പ്ര​ധാ​ന പാ​ത​ക​ളു​ടെ ത​ക​ർ​ച്ച പൂ​ർ​ണം. അ​രു​വാ​പ്പു​ലം തേ​ക്കു​ത്തോ​ട്ടം ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച് വ​ക​യാ​ർ ജം​ഗ്ഷ​നി​ൽ പി​എ റോ​ഡി​ൽ എ​ത്തു​ന്ന പാ​ത​യും ത​ക​ർ​ന്നി​ട്ട് മാ​സ​ങ്ങ​ൾ പി​ന്നി​ടു​ന്നു.

Lok Sabha Elections 2024 - Kerala

അ​ച്ച​ൻ​കോ​വി​ൽ – കൊ​ക്കാ​ത്തോ​ട് റോ​ഡി​ന്‍റെ അ​രു​വാ​പ്പു​ലം ത​ടി ഡി​പ്പോ ഭാ​ഗ​വും ക​ല്ലേ​ലി മു​ത​ൽ ക​ടി​യാ​ർ വ​രെ​യും ത​ക​ർ​ന്നി​ട്ടു​ണ്ട്. വ​ക​യാ​ർ റോ​ഡി​ന്‍റെ ഏ​റി​യ ഭാ​ഗ​ങ്ങ​ളും ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​ലും ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത ത​ര​ത്തി​ൽ ത​ക​ർ​ന്ന​അവസ്ഥയിലാണ്.

ത​മി​ഴ്നാ​ട് അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന കോ​ട്ട​വാ​സ​ലി​ൽ നി​ന്നും തു​ട​ങ്ങി അ​ച്ച​ൻ​കോ​വി​ൽ, ക​ല്ലേ​ലി, കോ​ന്നി, ത​ണ്ണി​ത്തോ​ട്, ചി​റ്റാ​ർ, മു​ഴി​യാ​ർ, ഗ​വി വ​ഴി കൊ​ടൈ​ക്ക​നാ​ലി​ൽ എ​ത്തു​ന്ന ത​ര​ത്തി​ൽ രൂ​പ​ക​ല്പ​ന ചെ​യ്തി​ട്ടു​ള്ള റോ​ഡി​ന്‍റെ ഏ​റി​യ ഭാ​ഗ​ങ്ങ​ളും വ​നം വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലാ​ണ്. വ​ന​ഭാ​ഗ​ങ്ങ​ളി​ൽ വ​ലി​യ തോ​തി​ലാ​ണ് റോ​ഡു ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്. അ​ച്ച​ൻ​കോ​വി​ലേ​ക്ക് ചെ​റി​യ വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര ഏ​റെ ദു​ഷ്ക​ര​മാ​ണ്. ക​ല്ലേ​ലി​യി​ൽ നി​ന്നും കൊ​ക്കാ​ത്തോ​ടി​നു​ള്ള യാ​ത്ര​യും സു​ര​ഷി​ത​മ​ല്ല. പ​ല ഭാ​ഗ​ങ​ളി​ലും റോ​ഡു ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. വാ​ണി​ജ്യ പ​ര​മാ​യി ഏ​റെ സാ​ധ്യ​ത​യു​ള്ള അ​ച്ച​ൻ​കോ​വി​ൽ റോ​ധി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നു പ​ദ്ധ​തി​ക​ൾ നി​ര​വ​ധി ഉ​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ സാ​ധ്യ​മാ​യി​ട്ടി​ല്ല.

അ​രു​വാ​പ്പു​ലം തേ​ക്കു​ത്തോ​ട്ടം വ​ഴി​യു​ള്ള യാ​ത്ര ദു​രി​ത​ത്തി​ലാ​യി​ട്ടും വ​ർ​ഷ​ങ്ങ​ളാ​യി. തേ​ക്കു​മ​ര​ങ്ങ​ൾ നി​റ​ഞ്ഞ​തും വ​ലി​യ ടി​പ്പ​റു​ക​ൾ ക​ട​ന്നു​പോ​കു​ന്ന​തു​മാ​യ റോ​ഡി​ന്‍റെ മെ​ച്ച​പ്പെ​ട്ട ന​വീ​ക​ര​ണ​ത്തി​നു പൊ​തു​മ​രാ​മ​ത്തും ഇ​ട​പ്പെ​ടു​ന്നി​ല്ല. ഊ​ട്ടു​പാ​റ​യ്ക്കു​ള്ള മ​റ്റൊ​രു പാ​ത​യു​ടെ അ​വ​സ്ഥ​യും ദ​യ​നീ​യ​മാ​ണ്. നി​ര​വ​ധി ജ​ന​ങ്ങ​ൾ തി​ങ്ങി പാ​ർ​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ളു​ടെ ദു​ര​വ​സ്ഥ പ​രി​ഹ​രി​ക്കാ​നാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

അ​ച്ച​ൻ​കോ​വി​ൽ റോ​ഡ് ന​വീ​ക​രി​ച്ച് ത​മി​ഴ്നാ​ടു​മാ​യി ബ​ന്ധി​പ്പി​ച്ച് യാ​ത്രാ​സൗ​ക​ര്യ​ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​ത് വി​നോ​ദ സ​ഞ്ചാ​രേ​ഖ​ല​യു​ടെ ഉ​ന്ന​മ​ന​ത്തി​നും സ​ഹാ​യ​ക​മാ​കും. നി​ല​വി​ൽ അ​ച്ച​ൻ​കോ​വി​ൽ ക്ഷേ​ത്ര​ത്തി​ലേ​ക്ക് നി​ര​വ​ധി തീ​ർ​ഥാ​ട​ക​രാ​ണ് ക​ല്ലേ​ലി വ​ഴി യാ​ത്ര ചെ​യ്യു​ന്ന​ത്. റോ​ഡു ന​വീ​ക​രി​ച്ചാ​ൽ അ​ച്ച​ൻ​കോ​വി​ൽ – തെ​ങ്കാ​ശി ബ​സ് സ​ർ​വീ​സി​നും ഈ ​പാ​ത തു​റ​ന്നു ന​ല്കാ​നാ​കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആന്റോയ്ക്ക് ഒരു വോട്ടും യു.ഡി.എഫിന് ഒരു നോട്ടും ; വടക്കുപുറത്ത് ഗൃഹസമ്പർക്ക പരിപാടി നടത്തി

0
പത്തനംതിട്ട : ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക് ഒരു...

സംരംഭം വെള്ളപ്പൊക്കത്തിൽ നശിച്ചു, 82,696 രൂപയെ നൽകൂവെന്ന് ഇൻഷുറൻസ് കമ്പനി, പോരാട്ടത്തിൽ സംരംഭകർക്ക് ജയം

0
മലപ്പുറം: വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഇഷ്ടിക നിര്‍മാണശാലക്കുണ്ടായ നാശനഷ്ടത്തില്‍ പരാതിക്കാരന് ഇന്‍ഷൂറന്‍സ് കമ്പനി 5,13,794...

ചെന്നൈ അല്‍വാര്‍പേട്ടയില്‍ സീലിങ് തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു

0
ചെന്നൈ : അല്‍വാര്‍പേട്ടയില്‍ സീലിങ് തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. ...

പരുമല സെമിനാരിയില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു

0
പരുമല: ക്രിസ്തു തന്റെ ശിഷ്യരുടെ കാല്‍കഴുകി ഏളിമയും കരുതലും സ്‌നേഹവും താഴ്മയും...