കോഴഞ്ചേരിയില്‍ സി.പി.ഐക്ക് ഒരു സീറ്റും നല്‍കിയില്ല ; എല്ലാ വാര്‍ഡിലും മത്സരിക്കാന്‍ നീക്കം

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി: പഞ്ചായത്തില്‍ സി.പി.ഐ. ഇക്കുറിയും ഇടതുമുന്നണിക്ക്‌ പുറത്ത്‌. സീറ്റ്‌ വിഭജനം പൂര്‍ത്തിയായപ്പോള്‍ ജോസ്‌ കെ. മാണി വിഭാഗത്തിന്‌ രണ്ടു വാര്‍ഡുകള്‍ ലഭിച്ചു. എന്നാല്‍ പ്രധാന ഘടകകക്ഷിയായ സി.പി.ഐയുടെ ആവശ്യങ്ങള്‍ മറ്റുള്ളവര്‍ അംഗീകരിച്ചില്ല.

കഴിഞ്ഞ ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലും ഇവിടെ സി.പി.ഐ. ഒറ്റയ്‌ക്കാണ്‌ മത്സരിച്ചത്‌. അന്ന്‌ ഒരു സീറ്റ്‌ നേടി. പിന്നീട്‌ ഇടതു മുന്നണിക്ക്‌ ഭരണം ലഭിക്കാന്‍ ഇവര്‍ പിന്തുണയ്‌ക്കുകയും വൈസ്‌ പ്രസിഡന്റ്‌ സ്‌ഥാനം നേടുകയും ചെയ്‌തു. അന്ന്‌ സി.പി.എം, സി.പി.ഐ. സംസ്‌ഥാന നേതൃത്വങ്ങള്‍ ഇടപെട്ടാണ്‌ ഒത്തുതീര്‍പ്പ്‌ ഉണ്ടാക്കിയത്‌. ഇരുപാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷവും ഓഫീസ്‌ കൈയേറ്റവും വരെ അന്ന്‌ നടന്നിരുന്നു. ഒന്നിച്ച്‌ അധികാരം പങ്കിട്ടശേഷം പുതിയ തെരഞ്ഞെടുപ്പ്‌ വന്നപ്പോള്‍ വീണ്ടും സീറ്റ്‌ തര്‍ക്കം ഉണ്ടാവുകയായിരുന്നു. അഞ്ച്‌ വാര്‍ഡുകളാണ്‌ സി.പി.ഐ. ആവശ്യപ്പെട്ടത്‌. മൂന്നെണ്ണം വരെ വേണമെന്ന്‌ അവസാനം വരെ പറഞ്ഞെങ്കിലും മറ്റ്‌ ഇടതു കക്ഷികള്‍ അംഗീകരിച്ചില്ല.

നിലവിലെ വൈസ്‌ പ്രസിഡന്റിനായി നാലാം വാര്‍ഡ്‌ നിര്‍ബന്ധമായും ആവശ്യപ്പെട്ടു. എന്നാല്‍ ജനതാദളിന്റെ കൈവശം ഉള്ള സീറ്റ്‌ നല്‌കാന്‍ അവര്‍ തയാറായില്ല. തര്‍ക്കം മേല്‍ഘടകം വരെ എത്തിയെങ്കിലും ഫലം കാണാതെ വന്നതോടെ വീണ്ടും വഴിപിരിഞ്ഞു. കോഴഞ്ചേരിയില്‍ ജനതാദള്‍, സി.പി.ഐ.(എം.എല്‍ ), കേരളാ കോണ്‍ഗ്രസ്‌ മാണി വിഭാഗം, എന്‍.സി.പി. എന്നിവര്‍ക്കെല്ലാം സീറ്റ്‌ നല്‍കിയിട്ടുണ്ട്‌.
മുന്നണിയില്‍ നിന്നു പുറത്തായ സി.പി.ഐ. എല്ലാ വാര്‍ഡിലേക്കും സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നറിയുന്നു. പലയിടത്തും ചുവരെഴുത്ത്‌ ആരംഭിച്ചിട്ടുണ്ട്‌

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാൾ ഉൾകടലിൽ വീണ്ടും ന്യൂന മർദ്ദം ; തിരുവോണം വരെ ഇടിമിന്നലോടെ ശക്തമായ മഴയ്ക്കും...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന്...

റാന്നി താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം ; അഞ്ചംഗ സംഘം പിടിയിൽ

0
​റാന്നി: താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ അഞ്ചംഗ...

കൊച്ചി മെട്രോ നാല് സ്റ്റേഷനുകളിൽ പാർക്കിങ് ഫീസ് കുത്തനെ കൂട്ടി

0
കൊച്ചി: കൊച്ചി മെട്രോയുടെ നാല് സ്റ്റേഷനുകളില്‍ പാര്‍ക്കിങ് ഫീസ് കുത്തനെ കൂട്ടി....

എല്‍എല്‍ബി പരീക്ഷ മൂല്യനിര്‍ണയത്തിലെ പിഴവ് ; പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ച മുഴുവന്‍ ഉത്തരകടലാസുകളും വീണ്ടും പരിശോധിക്കും

0
തിരുവനന്തപുരം : കേരള സര്‍വകലാശാല എല്‍എല്‍ബി പരീക്ഷ മൂല്യനിര്‍ണയത്തിലെ പിഴവില്‍ നിര്‍ണായക...