പത്തനംതിട്ട – കുമ്പഴ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം ; കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നൂറ്റാണ്ടുകൾ പഴക്കമുള്ള പത്തനംതിട്ട – കുമ്പഴ റോഡ് തകർന്ന് ശോചനീയാവസ്ഥയിലാണെന്നും ഇത് പരിഹരിക്കുവാൻ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് കോൺഗ്രസ് പത്തനംതിട്ട ഈസ്റ്റ് മണ്ഡലം പ്രവർത്തക യോഗം സർക്കാരിനോടും ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പ് അധികൃതരോടും ആവശ്യപ്പെട്ടും. തകർന്ന റോഡ് പൂർണ്ണമായി ആധുനിക സംവിധാനത്തിൽ പണി നടത്തി ഉന്നത നിലവാരത്തിൽ പൂർത്തീകരിക്കാതെ വർഷങ്ങളായി കരാറുകാർക്ക് പ്രയോജനം ഉണ്ടാക്കുന്ന തരത്തിൽ പാച്ച് വർക്ക് മാത്രം നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുവാനാണ് അധികൃതർ ശ്രമിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. ഇതിനെതിരെ പൊതുജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നല്കുന്നതിന് തീരുമാനിച്ചു. പ്രവർത്തക യോഗം ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് നാസർ തോണ്ട മണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി റോജി പോൾ ഡാനിയേൽ നേതാക്കളായ എ. ഫറൂക്ക്, എം.എം.പി ഹസ്സൻ, പി.കെ ഇക്ബാൽ, സജി അലക്സാണ്ടർ, അൻസർ മുഹമ്മദ്, ഇന്ദിരാ പ്രേം, രാജു നെടുവേലി മണ്ണിൽ, ഹനീഫ താന്നിമൂട്ടിൽ, അജ്മൽ കരിം, റെജി മൂലമുറിയിൽ, അൻവർ സാദത്ത്, സാമുവൽ ചാക്കോ, കോശി വർഗീസ്, രാജു മൈലാടുപാറ, സിനു റോഷൻ എന്നിവർ പ്രസംഗിച്ചു. ഡി.സി.സി നിർവാഹക സമിതി അംഗമായി നിയമിതനായ എം.എം.പി ഹസ്സൻ, മികച്ച കർഷകനായി തെരെടുക്കപ്പെട്ട സാമുവൽ ചാക്കോ എന്നിവരെ യോഗത്തിൽ ആദരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിനെതിരെ സിപിഎം ; എതിർക്കാതെ ഒപ്പം നിർത്താൻ ലീ​ഗ്

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയെച്ചൊല്ലി കേരള രാഷ്ട്രീയത്തിൽ...

തൂഫാന് പിന്നാലെ അനധികൃത പണമിടപാടുകൾക്കെതിരെ പുതിയ ഓപ്പറേഷനുമായി പോലീസ് ; മാഫിയകളെ തകർക്കും

0
കണ്ണൂർ : മയക്കുമരുന്ന് മാഫിയകളുടെയും ഗുണ്ടകളുടെയും വേരറുക്കാൻ ആവിഷ്കരിച്ച ‘തൂഫാനും’ ‘ഗ്രിപ്പി’നും...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം : മുൻ ഡിസിസി അംഗം ചേന്തി അനിലുമായി ഇന്ന്...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് നിർത്തി അപമര്യാദയായി പെരുമാറിയ കേസിൽ അറസ്റ്റിലായ...

ചെറുനാരങ്ങയ്ക്ക് തീവില ; ചില്ലറവിൽപന വില നിലവിൽ 250 രൂപയായി

0
മൂവാറ്റുപുഴ : ജൂലൈ മാസത്തിൽ കിലോഗ്രാമിന് 80 –90 രൂപ വരെ...