പ്ര​ചാ​ര​ണ​രം​ഗ​ത്ത് പ്ലാ​സ്റ്റി​ക്കി​ന് സമ്പൂര്‍ണ വി​ല​ക്ക് : ചു​വ​രെ​ഴു​ത്തി​ന് പ്രി​യമേറുന്നു

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹ​രി​ത​ച​ട്ടം പാ​ലി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ അ​ട​ങ്ങു​ന്ന എല്ലാ​ത്ത​രം ബാ​ന​റു​ക​ളും ബോ​ർ​ഡു​ക​ളും ഫ്ള​ക്സു​ക​ളും ഒ​ഴി​വാ​ക്കി​യ​തോ​ടെ ചു​വ​രെ​ഴു​ത്തി​ന് പ്രി​യ​മേ​റി. ചുവരുകൾ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്ത പാ​ർ​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി എ​ഴു​ത്ത് തു​ട​ങ്ങി.

ചു​വ​രെ​ഴു​ത്തി​നു ന​ല്ല​കാ​ലം തെ​ളി​ഞ്ഞ​തോ​ടെ ആ​ർ​ട്ടി​സ്റ്റു​ക​ൾ​ക്കും സ​ന്തോ​ഷ​മാ​യി. ഫ്ലക്സിനു പകരം കോ​ട്ട​ണ്‍ തു​ണി, പേപ്പ​ർ, ലോ​ഹ​ങ്ങ​ളി​ൽ നി​ർ​മി​ത​മാ​യ ബോ​ർ​ഡു​ക​ൾ, മു​ള, ഈ​റ, പ​ന​മ്പാ​യ, പാ​ള മു​ത​ലാ​യ​വ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. എ​ന്നാ​ൽ ഇ​വ​യു​ടെ ചെ​ല​വ് കൂ​ടു​ത​ലാ​യ​തി​നാ​ലാ​ണ് ചു​വ​രെ​ഴു​ത്തി​നും  പോസ്റ്ററുകൾ​ക്കും താ​ത്പ​ര്യ​മേ​റി​യ​ത്. പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​ന്ന​വ​ർ ഡി​സ്പോ​സ​ബി​ൾ വ​സ്തു​ക്ക​ൾ, പ്ലാ​സ്റ്റി​ക് കുപ്പി​വെ​ള്ളം, പ്ലാ​സ്റ്റി​ക് തോ​ര​ണ​ങ്ങ​ൾ, തെ​ർ​മോ​ക്കോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ആ​ർ​ച്ചു​ക​ൾ, പ്ലാ​സ്റ്റി​ക്കി​ൽ പൊതിഞ്ഞ ആ​ഹാ​ര​വ​സ്തു​ക്ക​ൾ, പ്ലാ​സ്റ്റി​ക് ഹാ​ര​ങ്ങ​ൾ എ​ന്നി​വ ക​ർ​ശ​ന​മാ​യി ഒ​ഴി​വാ​ക്കാ​ൻ നി​ർ​ദേ​ശ​മു​ണ്ട്. വാട്ടർ ക്യാ​നു​ക​ൾ, സ്റ്റീ​ൽ കു​പ്പി​ക​ൾ, ചി​ല്ല് ഗ്ലാ​സു​ക​ൾ, തു​ണി, പേ​പ്പ​ർ തോ​ര​ണ​ങ്ങ​ൾ, തു​ണി​യി​ൽ എ​ഴു​തി​യ ആർ​ച്ചു​ക​ൾ, വാ​ഴ​യി​ല​യി​ൽ പൊ​തി​ഞ്ഞ് വ​രു​ന്ന ഭ​ക്ഷ​ണ പ​ദാ​ർ​ത്ഥ​ങ്ങ​ൾ, പൂ​ക്ക​ളി​ലു​ള​ള ഹാ​ര​ങ്ങ​ൾ, കോ​ട്ട​ൻ നൂ​ൽ തോ​ർ​ത്ത് എ​ന്നി​വ പ​ക​ര​മാ​യി ഉ​പ​യാ​ഗി​ക്കാ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....