പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം ജനറല്‍ വിഭാഗത്തിന്‍ ; ജില്ലയിലെ സംവരണം ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളുടെ സംവരണ വിജ്ഞാപനം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം ജനറല്‍ വിഭാഗത്തിലാണ്. നഗരസഭകളില്‍ തിരുവല്ലയില്‍ അധ്യക്ഷ സ്ഥാനം സ്ത്രീ സംവരണവും അടൂര്‍, പത്തനംതിട്ട, പന്തളം എന്നിവ ജനറല്‍ വിഭാഗത്തിലുമാണ്.

ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ നാലിടത്ത് സ്ത്രീ സംവരണവും ഒരിടത്ത് പട്ടികജാതി സംവരണവുമാണ്. ബ്ലോക്കുകളില്‍ പുളിക്കീഴ്, കോയിപ്രം, ഇലന്തൂര്‍, കോന്നി എന്നിവിടങ്ങളില്‍ സ്ത്രീ സംവരണവും റാന്നി പട്ടികജാതി സംവരണവുമാണ്. ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളില്‍ 29 ഇടത്താണ് അധ്യക്ഷ സ്ഥാനം സംവരണമാകുക. ഗ്രാമപഞ്ചായത്ത് തലത്തില്‍ 24 ഇടത്ത് സ്ത്രീ സംവരണവും രണ്ടിടത്ത് പട്ടികജാതി സംവരണവും മൂന്നിടത്ത് പട്ടികജാതി സ്ത്രീ സംവരണവുമാണ്.

ഗ്രാമപഞ്ചായത്തുകള്‍- അധ്യക്ഷസ്ഥാന സംവരണം എന്ന ക്രമത്തില്‍: കോയിപ്രം, കുളനട, ഏഴംകുളം- പട്ടികജാതി സ്ത്രീ സംവരണം. കടപ്ര, പ്രമാടം- പട്ടികജാതി സംവരണം. ആനിക്കാട്, കല്ലൂപ്പാറ, കുന്നന്താനം, മല്ലപ്പള്ളി, നെടുമ്പ്രം, അയിരൂര്‍, എഴുമറ്റൂര്‍, ഇലന്തൂര്‍, മല്ലപ്പുഴശേരി, നാരങ്ങാനം, റാന്നി- പഴവങ്ങാടി, റാന്നി-അങ്ങാടി, വടശേരിക്കര, നാറാണംമൂഴി, കോന്നി, അരുവാപ്പുലം, മൈലപ്ര, മലയാലപ്പുഴ, തുമ്പമണ്‍, ആറന്മുള, മെഴുവേലി, കടമ്പനാട്, കലഞ്ഞൂര്‍, പള്ളിക്കല്‍- സ്ത്രീ സംവരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നമ്മ കൊലക്കേസ് : മകന്റെയും പെൺസുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
പത്തനംതിട്ട: കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...