പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല മികച്ച രീതിയില്‍ മുന്നേറുന്നതായി ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സ് പുതിയ കെട്ടിട ഉദ്ഘാടനം കോളജ് അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റമുണ്ടായി. സര്‍ക്കാര്‍ സ്‌കൂളുകളുടെയും കോളജുകളുടെയും അടിസ്ഥാന സൗകര്യം മെച്ചപ്പെട്ടു. ഹൈടെക് ക്ലാസ് മുറി ഒരുക്കി.

അധ്യയന നിലവാരം ഉയര്‍ത്താന്‍ നിരവധി പദ്ധതി നടപ്പാക്കി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സവിശേഷ ശ്രദ്ധ നല്‍കി മാറ്റം സാധ്യമാക്കിയ കാലഘട്ടമാണിത്. പുതിയ കോഴ്സുകളും അധികം സീറ്റും സൃഷ്ടിച്ചു. ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ മെറിറ്റ് സീറ്റുളുടെ എണ്ണം വര്‍ധിപ്പിച്ചു. 2021ല്‍ സംസ്ഥാനത്ത് ഏഴ് സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകളെന്നത് ഇന്ന് 14 ആയി. എംബിബിഎസ് സീറ്റുകളുടെ എണ്ണം 400 ആക്കി ഉയര്‍ത്തി. 450 ബിഎസ് സി നഴ്സിംഗ് സീറ്റുകള്‍ 1200 ആയി ഉയര്‍ന്നു. സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തി ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും നല്‍കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.

സിപിഎഎസ് ഡയറക്ടര്‍ പ്രൊഫ.പി ഹരികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട നഗരസഭാ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍, എംജി യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ.ജോജി അലക്സ്, അഡ്വ.പി ബി സതീഷ് കുമാര്‍, സി പി എ എസ് ഗവേണിഗ് ബോഡി മെമ്പര്‍ ജേക്കബ് ജോര്‍ജ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.എ അബ്ദുല്‍ വഹാബ്, ഇടപ്പള്ളി എസ് ടി എ എസ് പ്രിന്‍സിപ്പല്‍ കെ ആര്‍ തിരുമേനി, പത്തനംതിട്ട എസ് ടി എ എസ് പ്രിന്‍സിപ്പല്‍ ഡോ.ജി രാജശ്രീ എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....