വാഴക്കുലയ്ക്കും പച്ചക്കറിയിനങ്ങൾക്കും വില കുത്തനെ ഇടിഞ്ഞു ; കർഷകർ പ്രതിസന്ധിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓണത്തിനുശേഷം വാഴക്കുലയ്ക്കും പച്ചക്കറി ഇനങ്ങൾക്കും വിലയിലുണ്ടായ വലിയ ഇടിവ് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. പല ഇനങ്ങൾക്കും നേരേ പകുതിയാണ് വില ലഭിക്കുന്നത്. കിഴങ്ങുവർഗങ്ങൾ വാങ്ങാൻപോലും ആളില്ല. 60 രൂപയിൽ നിന്ന ഏത്തയ്ക്കായുടെ വില മുപ്പതായി.

ചേന 40-ൽനിന്ന്‌ 20 ആയി. ചെറുചേമ്പും കിഴങ്ങും എടുക്കാൻ ആളില്ലാതെയായി. വഴുതനയ്ക്കും പടവലത്തിനും ഇരുപതിൽ താഴെയാണ് വില. പാളയൻതോടൻ കുലയ്ക്ക് 8, 9 രൂപ മാത്രമേ വിലയുള്ളൂ. ശബരിമല സീസണിൽ വില കുതിച്ചുകയറുന്ന കദളിക്കുലയ്ക്ക് നാൽപ്പതു രൂപ മാത്രമേയുള്ളൂ. വിപണിയിൽ കുറവുള്ള പാവയ്ക്കയ്ക്കും പയറിനും മാത്രമാണ് വില താഴാതെ നിൽക്കുന്നത്. വില കുറവായതിനാൽ കാർഷികമേഖലയായ ചിറ്റാറിൽ നിന്ന്‌ വാഴക്കുലകളും മറ്റും കുളനട, പന്തളം വിപണികളിലേക്ക് എത്തുന്നുമുണ്ട്. മതിയായ വില ലഭിക്കാത്തതിനാൽ പറമ്പ് പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ പല കർഷകരും കടക്കെണിയിലാണ്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...