പുനലൂർ താലൂക്ക് ആശുപത്രിയിൽ രോഗിയെ കട്ടിലിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പുനലൂർ : പുനലൂര്‍ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയെ വാർഡിലെ കട്ടിലിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏരൂർ വിളക്കുപാറ സാബു വിലാസത്തിൽ എ.ആർ.ബാബു (74) ആണ് മരിച്ചത്. ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് മരണകാരണമെന്ന് ബന്ധുക്കളും സഹരോഗികളും ആരോപിച്ചു. പ്രമേഹ രോഗത്തെത്തുടർന്ന് കാലിൽ ശസ്ത്രക്രിയ നടത്തുന്നതിനായി ദിവസങ്ങൾക്ക് മുമ്പാണ് ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ശാരീരിക അസ്വസ്ഥതകൾ മൂലം ഉറങ്ങാൻ കഴിയുന്നില്ലെന്ന് ബാബു പലതവണ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരോട് പരാതിപ്പെട്ടിരുന്നു. എന്നാൽ ജീവനക്കാർ ഇത് കാര്യമായെടുക്കുകയോ ആവശ്യമായ പരിചരണം നൽകുകയോ ചെയ്തില്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ രാത്രി 12 മണി വരെ അസ്വസ്ഥതകൾ കാരണം ബാബു കട്ടിലിൽ തന്നെ ഇരിക്കുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവർ പറയുന്നു. അർധരാത്രിക്ക് ശേഷമാണ് ഇദ്ദേഹത്തെ കട്ടിലിനടിയിൽ അബോധാവസ്ഥയിൽ വീണുകിടക്കുന്ന നിലയിൽ മറ്റൊരു രോഗി കണ്ടത്. ഉടൻ തന്നെ വിവരം അറിയിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...