ബസില്‍ കയറിയ പൂവന്‍കോഴിക്ക് 30 രൂപ ടിക്കറ്റ് മുറിച്ച് കണ്ടക്ടര്‍

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : പൂവന്‍കോഴിയുമായി യാത്ര ചെയ്ത യാത്രക്കാരന് കോഴിക്ക് അടക്കം ഫുള്‍ ടിക്കറ്റ് മുറിച്ച് കണ്ടക്ടര്‍. തെലങ്കാനയിലെ പെടാപ്പള്ളിയില്‍ നിന്നും കരിംനഗറിലേക്ക് യാത്ര ചെയ്ത മുഹമ്മദ് അലി എന്ന യാത്രക്കാരനായിരുന്നു ഈ അനുഭവം. തെലങ്കാന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസിലാണ് ഇയാളും പൂവന്‍കോഴിയും സഞ്ചരിച്ചത്.  സാധാരണ എന്തെങ്കിലും കൂടുതല്‍ വാങ്ങി ഇത്തരം യാത്രകള്‍ ബസില്‍ അനുവദിക്കാറുണ്ട്. എന്നാല്‍ കോഴിക്കും ഫുള്‍ ടിക്കറ്റ് വേണം എന്ന നിര്‍ബന്ധത്തിലായിരുന്നു കണ്ടക്ടര്‍. ജീവനുള്ള എന്തും ബസില്‍ സഞ്ചരിച്ചാല്‍ ടിക്കറ്റ് എടുക്കണം, അത് മനുഷ്യനായാലും മൃഗമായാലും. വിദേശ രാജ്യങ്ങളില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നത് തെറ്റാണെന്നും കണ്ടക്ടര്‍ ഉപദേശിച്ചു -മുഹമ്മദ് അലി പറയുന്നു.

തുണിയില്‍ പൊതിഞ്ഞാണ് മുഹമ്മദ് അലി കോഴിയെ ഒപ്പം കൂട്ടിയത്. ആദ്യം മുഹമ്മദ് അലിക്ക് ടിക്കറ്റ് മുറിച്ചപ്പോള്‍ കോഴിയെ കണ്ടക്ടര്‍ ശ്രദ്ധിച്ചില്ല. പിന്നീട് ഇത് കോഴിയാണെന്ന് മനസിലായപ്പോള്‍ വന്ന് 30 രൂപ ടിക്കറ്റ് മുറിച്ചു. ആദ്യം ടിക്കറ്റ് എടുക്കാന്‍ മുഹമ്മദ് അലി വിസമ്മതിച്ചെങ്കിലും തര്‍ക്കത്തിനൊടുവില്‍ ടിക്കറ്റ് മുറിക്കുകയായിരുന്നു. കണ്ടക്ടറും മുഹമ്മദ് അലിയും തമ്മിലുള്ള സംഭവത്തിന്‍റെ വീഡിയോ വൈറലാകുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...