യുപിഐ ആപ്പുകൾ ഉള്ള മൊബൈലുകളിലേക്ക് ഇപ്പോൾ പേടിഎമ്മിൽ നിന്നും പേമെന്റുകൾ നടത്താം

For full experience, Download our mobile application:
Get it on Google Play

മുംബൈ : യുപിഐ ആപ്പുകൾ ഉള്ള മൊബൈലുകളിലേക്ക് ഇപ്പോൾ പേടിഎമ്മിൽ നിന്നും പേമെന്റുകൾ നടത്താം എന്ന് പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡ്. പേടിഎമ്മിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും ഉപയോക്താക്കൾക്ക് ഇപ്പോൾ എല്ലാ യുപിഐ പേമെന്‍റ് ആപ്പുകളിലുമുള്ള മൊബൈൽ നമ്പറുകളിലേക്കും പേയ്‌മെന്റുകൾ നടത്താനാകും. ഇതോടെ ഉപയോക്താക്കൾക്ക് അതിവേഗത്തിലുള്ള തടസ്സമില്ലാത്തതുമായ പേമെന്‍റ് അനുഭവം ഉറപ്പാക്കാൻ കമ്പനിക്ക് കഴിയും.

പുതിയ തീരുമാനത്തോടെ പേടിഎം ആപ്പ് ഉപയോക്താക്കൾക്ക് സേവന ദാതാവ് ആരാണെന്നത് പരിഗണിക്കാതെ തന്നെ രജിസ്റ്റർ ചെയ്ത യുപിഐ ഐഡിയുള്ള ഏത് മൊബൈൽ നമ്പറിലേക്കും തൽക്ഷണം പണം അയയ്‌ക്കാനും സ്വീകരിക്കാനും കഴിയും. നാഷണൽ പേമെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) എല്ലാ പേമെന്‍റ് സേവന ദാതാക്കളെയും അതിന്‍റെ യൂണിവേഴ്‌സൽ ഡാറ്റാബേസ് ആക്‌സസ് ചെയ്യാനും യുപിഐ പേയ്‌മെന്റുകൾ പ്രവർത്തനക്ഷമമാക്കാനും പ്രാപ്‌തമാക്കിയിട്ടുണ്ടെന്ന് പേടിഎം പേമെന്‍റ് ബാങ്ക് ലിമിറ്റഡ് വക്താവ് പ്രതികരിച്ചു.
പേടിഎമ്മിൽ നിന്നും മറ്റ് യുപിഐ ആപ്പുകളിലേക്ക് എങ്ങനെ പണം അയയ്ക്കാം
1. പേടിഎം ആപ്പിന്‍റെ ‘യുപിഐ മണി ട്രാൻസ്ഫർ’ വിഭാഗത്തിൽ, ‘യുപിഐ ആപ്പുകളിലേക്ക്’ എന്നതിൽ ക്ലിക്ക്  ചെയ്യുക.
2. പണം ആർക്കാണോ അയക്കുന്നത് അവരുടെ യുപിഐ ആപ്പിന്‍റെ മൊബൈൽ നമ്പർ നൽകുക
3. തുക  എത്രയെന്ന് നൽകിയ ശേഷം അയക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...