പി.സി.ജോർജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല ; ജോർജ് തൃക്കാക്കരയിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : തിരുവനന്തപുരം വിദ്വേഷ പ്രസം​ഗക്കേസിൽ ചോദ്യം ചെയ്യലിന് പി സി ജോർജ് ഇന്ന് ഹാജരാകില്ല. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ മുമ്പാകെ ഹാജരാകാൻ കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഹാജരാകാൻ ആകില്ലെന്ന് വ്യക്തമാക്കി പി സി ജോർജ് രം​ഗത്തെത്തി. ആദ്യം ആരോ​ഗ്യ കാരണങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് വാർത്താകുറിപ്പ് ഇറക്കിയതെങ്കിൽ അതിന് മാറ്റം വന്നിട്ടുണ്ട്.

ഭരണഘടനാപരമായിം ജനാധിപത്യപരവുമായ തന്റെ അവകാശമാണെന്നും തന്റെ ജനപക്ഷം സംഘടനയുടെ പേരിൽ പ്രചരണത്തിന് ഇറങ്ങാൻ പോകുകയാണെന്നും ജോർജ് വ്യക്തമാക്കിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർഥിയുടെ പ്രചാരണത്തിനായി പി സി ജോർജ് ഇന്ന് തൃക്കാക്കരയിലുണ്ട്. കൊട്ടിക്കലാശ ദിവസമായ ഇന്ന് പി സി ജോർജ് യോ​ഗങ്ങളിലും സ്ഥാനാർഥിക്കൊപ്പം പര്യടന പരിപാടിയിലും പങ്കെടുക്കും. വെണ്ണല ക്ഷേത്രത്തിൽ പി സി ജോർജിന് സ്വീകരണവും ഉണ്ടായിരുന്നു.

ഹാജരാകാൻ ആകില്ലെന്ന് വ്യക്തമാക്കി പി സി ജോർജ് കത്ത് നൽകിയെങ്കിലും അതിൽ ദുരഹത ഉണ്ടെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. തുടർന്ന് വീണ്ടും നോട്ടീസ് നൽകിയെങ്കിലും പി സി ജോർജ് അതും തള്ളുകയായിരുന്നു. വീണ്ടും നോട്ടീസ് നൽകാനാണ് പോലീസ് തീരുമാനം. പിണറായി വിജയന്റേത് വൃത്തികെട്ട നെറി കെട്ട രാഷ്ട്രീയമാണെന്ന് പി സി ജോർജ് പറയുന്നു. ഉപതെരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ലെങ്കിൽ തനിക്ക് എതിരെ ഒരു എഫ് ഐ ആർ പോലും ഉണ്ടാകുമായിരുന്നില്ല എന്നും പി സി ജോർജ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി ; അമേരിക്കയുടെ ചാരക്കണ്ണിയിലെ പ്രധാനിയെ നാടുകടത്താൻ യുഎസ്...

0
ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്....