മുല്ലപ്പെരിയാര്‍, മരംമുറി വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണ് ; അഡ്വ. പി. സി തോമസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുല്ലപ്പെരിയാര്‍, മരംമുറി വിഷയത്തില്‍ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും അന്തര്‍ – സംസ്ഥാന നദിജല വിഷയങ്ങളുടെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പാലിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും കേരള കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ. പി. സി തോമസ് ആവശ്യപ്പെട്ടു.

തന്ത്രപ്രധാനമായ മുല്ലപ്പെരിയാര്‍ വിഷയങ്ങളുടെ തീരൂമാനം എടുത്തപ്പോള്‍ ജലവിഭവ വകുപ്പ് മന്ത്രിയും വനം വകുപ്പ് മന്ത്രിയും അറിഞ്ഞിട്ടുണ്ടെന്നുള്ളതിനാല്‍ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിമാര്‍ക്കും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ജില്ല നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സര്‍ക്കാര്‍ നികുതി കുറവ് ചെയ്ത് പെട്രോള്‍ – ഡീസല്‍ – പാചക വാതക വിലവര്‍ദ്ധനവില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍  തയ്യാറാകണം. ഇന്ധന വിലവര്‍ദ്ധനവില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തുകളിക്കുകയാണെന്നും ഇവര്‍ ഒത്തുചേര്‍ന്ന് ജനങ്ങളെ വഞ്ചിക്കുകയാണെന്നും പി. സി തോമസ് പറഞ്ഞു.

ജില്ല പ്രസിഡന്റ് വിക്ടര്‍ ടി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ജോസഫ് എം. പുതുശ്ശേരി, പ്രൊഫ. ഡി. കെ ജോണ്‍, ജോണ്‍ കെ. മാത്യൂസ് , ഏബ്രഹാം കലമണ്ണില്‍ , അഡ്വ. വര്‍ഗീസ് മാമ്മന്‍ , അഡ്വ. എന്‍ ബാബു വര്‍ഗീസ്, ജോര്‍ജ്ജ് കുന്നപ്പുഴ , ജോര്‍ജ്ജ് വര്‍ഗീസ് കൊപ്പാറ , ദീപു ഉമ്മന്‍ , ജോര്‍ജ്ജ് മാത്യൂ , വി. പി ഏബ്രഹാം , ബിജു ലങ്കാഗിരി , സാം ഏബ്രഹാം,  കെ എസ് ജോസ്, ജോസ് മാമ്പിലാക്കല്‍ , റോയി പുത്തന്‍ പറമ്പില്‍ , ആനി ജോസഫ്, ജോസ് പഴയിടം , ബിനു കുരുവിള, വി ആര്‍ രാജേഷ്, തോമസുകുട്ടി  കുമ്മണ്ണൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...