നിത്യോപയോഗ സാധനങ്ങളുടെ വില അനിയന്ത്രിതമായി കൂടിയെന്ന് പി.സി വിഷ്ണുനാഥ് എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വില അനിയന്ത്രിതമായി കൂടിയെന്ന് പി.സി വിഷ്ണുനാഥ് എംഎല്‍എ. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവില്‍‌ നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ‘രാജ്യത്ത് ഏറ്റവും അധികം പണപ്പെരുപ്പമുള്ള സംസ്ഥാനമായി കേരളം മാറി. വിലക്കയറ്റത്തോതിൽ കേരളം നമ്പർ വൺ ആണ്. മലയാളിക്ക് ഭക്ഷണത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് വെളിച്ചെണ്ണ. പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താൻ ഒരുപാട് കാത്തിരിക്കേണ്ടിവരുമെന്നും പപ്പടം ചുട്ടു തിന്നേണ്ടി വരുമെന്നും പി.സി വിഷ്ണുനാഥ് പറഞ്ഞു. ‘സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടില്ല എന്ന് ബിജിഎം ഇട്ട് കുറെ ഓടിച്ചതാണ്. വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാരിന് മുന്നിൽ ഒരു മാർഗ്ഗമേയുള്ളൂ. അന്തർദേശീയ വിലക്കയറ്റ വിരുദ്ധ കോൺക്ലേവ് സംഘടിപ്പിക്കണം. ഇപ്പോൾ കോൺക്ലേവിന്റെ കാലമല്ലേയെന്നും’ വിഷ്ണുനാഥ് പരിഹസിച്ചു. ‘മന്ത്രി അടിയന്തര പ്രമേയം ചർച്ച ചെയ്യാമെന്ന് പറഞ്ഞപ്പോൾ വലിയ കരഘോഷം ഭരണപക്ഷത്തുനിന്ന് കേട്ടു. ഭരണപക്ഷം പോലും കയ്യടിക്കണമെങ്കിൽ എത്രമാത്രം ഗൗരവത്തിലാണ് അവർ ഇതിനെ കാണുന്നത്.അവർക്ക് ഇത് ചർച്ച ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഞങ്ങളോടുള്ള പ്രതിബദ്ധത കൊണ്ട് അവർ കൈയടിച്ചുവെന്നാണ് കരുതുന്നതെന്നും’ വിഷ്ണുനാഥ് പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആന്‍റണി രാജുവിന് ഇന്ന് നിര്‍ണായകം ; തൊണ്ടിമുതലിൽ തിരിമറി കേസില്‍ ശിക്ഷ റദ്ദാക്കമെന്ന അപ്പീൽ...

0
തിരുവനന്തപുരം: വിദേശ പൊരനെ ക്രിമിനൽക്കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ...

കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന സുഗതനെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിക്കാൻ ബിജെപി ; ഒരു...

0
തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതനെ വീണ്ടും സത്യപ്രതിജ്ഞ...

വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇ​ബിയെ കുറ്റപ്പെടുത്തി റെഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇ​ബിയെ കുറ്റപ്പെടുത്തി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ....

എയർ ഇന്ത്യ വിമാനം പാക് വ്യോമാതിർത്തിയിൽ പ്രവേശിച്ചു ; പിന്നാലെ ഡിജിസിഎയുടെ നടപടി

0
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് അമൃത്‌സറിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം ലാൻഡിംഗ്...