ഖരമാലിന്യ സംസ്‌കരണത്തില്‍ കോട്ടയം ജില്ലയിലെ നഗരസഭകള്‍ വലിയ വീഴ്ച വരുത്തി ; 6 നഗരസഭകള്‍ക്ക് 23 ലക്ഷം രൂപ വീതം പിഴ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഖരമാലിന്യ സംസ്‌കരണത്തില്‍ കോട്ടയം ജില്ലയിലെ നഗരസഭകള്‍ വലിയ വീഴ്ച വരുത്തിയെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. വീഴ്ച വരുത്തിയ 6 നഗരസഭകള്‍ക്ക് 23 ലക്ഷം രൂപ വീതം പിഴ ചുമത്തി. പിഴ ചുമത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയും നഗരസഭകള്‍ സ്വീകരിച്ചിട്ടില്ല.  ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരമാണ് മലിനീകരണ നിയന്ത്രണബോര്‍ഡ് നഗരസഭകളിലെ മാലിന്യ സംസ്‌കരണം കൃത്യമായി നടപ്പാക്കണമെന്ന നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഇത് നടപ്പാക്കുന്നതില്‍ വലിയ വീഴ്ചയാണ് കോട്ടയത്തെ നഗരസഭകളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് പ്രതിമാസം ഒരു ലക്ഷം രൂപ വീതം പിഴ ഈടാക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് തീരുമാനിച്ചത്. 2020 ഏപ്രില്‍ ഒന്ന് മുതല്‍ 2022 ഫെബ്രുവരി 28 വരെയുള്ള പിഴ ഒന്നിച്ച്‌ അടക്കയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്കിയിരിക്കുന്നത്.

23 മാസത്തെ പഴയായി 23 ലക്ഷം രൂപ പിഴ ഒടുക്കണമെന്നാണ് നോട്ടീസ്. ജില്ലയിലെ 6 നഗരസഭകളും ഇത് പ്രകാരം 23 ലക്ഷം രൂപ വീതം പിഴ ഒടുക്കണം. കൂടാതെ ഖരമാലിന്യ സംസ്‌കരണത്തിനായി സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ അറിയിക്കാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നോട്ടീസ് നല്കി മാസങ്ങള്‍ കഴിഞ്ഞിട്ടും നഗരസഭകള്‍ പിഴ ഒടുക്കാനോ മാലിന്യ സംസ്‌കരണത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാനോ തയ്യാറായിട്ടില്ല. ആയതിനാല്‍ കഴിഞ്ഞ ദിവസം മറ്റൊരു നോട്ടീസ് കൂടി ആറ് നഗരസഭകള്‍ക്കും നല്‍കിയിട്ടുണ്ട്. അനാസ്ഥ തുടരുകയാണെങ്കില്‍ കര്‍ശന നടപടികളിലേക്ക് കടക്കാനാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...