കന്നുകാലികളെ മോഷ്ടിച്ച്‌ ഇറച്ചിയാക്കി വില്‍ക്കുന്ന അച്ഛനും മകനും പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കന്നുകാലികളെ മോഷ്ടിച്ച്‌ ഇറച്ചിയാക്കി വില്‍ക്കുന്ന അച്ഛനും മകനും പിടിയില്‍. ആലുവ കൊടികുത്തുമലയില്‍ ഇറച്ചിക്കട നടത്തുന്ന ഷെമീറിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത മകനെ ഒപ്പം കൂട്ടിയായിരുന്നു ഷെമീറിന്റെ മോഷണം. രാവിലെ മേയാന്‍ വിടുന്ന കന്നുകാലികളില്‍ പലതും മടങ്ങിയെത്തിയിരുന്നില്ല. അന്വേഷിച്ച്‌ മടുത്ത നാട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടതോടെയാണ് സംഭവത്തിന് പിന്നിലെ യാഥാര്‍ഥ്യം പുറത്ത് വരുന്നത്.

ആലുവ കൊടികുത്തുമലയില്‍ ഇറച്ചിക്കട നടത്തുകയാണ് അറസ്റ്റിലായ ഷെമീര്‍. പകല്‍ ഓട്ടോറിക്ഷയില്‍ കറങ്ങി മോഷ്ടിക്കേണ്ട ഉരുവിനെ കണ്ടുവയ്ക്കും. തുടര്‍ന്ന് രാത്രി മകനുമൊത്ത് എത്തി കാലികളെ പാസഞ്ചര്‍ ഓട്ടോയില്‍ കയറ്റി കൊണ്ടുപോകും. നേരെ അറവുശാലയിലെത്തിച്ച്‌ നേരം പുലരുമ്പോഴേക്കും അറുത്ത് ഇറച്ചിയാക്കി വില്‍പ്പന തുടങ്ങും. സിസിടിവി ക്യാമറകള്‍ അടക്കം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പോലീസിനെ പ്രതികളിലേക്കെത്തിച്ചത്. പ്രതി മോഷ്ടിച്ച എട്ട് കന്നുകാലികളില്‍ ആറെണ്ണത്തെ അറുത്തതായും രണ്ടെണ്ണത്തെ വിറ്റതായും അന്വേഷണത്തില്‍ കണ്ടെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...

മരുന്നുകൾ ഉപഭോഗ വസ്തുക്കളല്ല, ഓഫറുകൾ നൽകരുത്; ഡിസ്കൗണ്ടുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി ഡൽഹി ഡ്രഗ്സ് കൺട്രോൾ...

0
ന്യൂഡല്‍ഹി: മരുന്നുകള്‍ക്ക് 60% മുതല്‍ 80% വരെ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്ന...