ആളുകള്‍ ജങ്ക്ഫുഡിന്റെ ഉപഭോഗം പരമാവധി കുറയ്ക്കണം : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജങ്ക് ഫുഡിന്റെ ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ലോക പൊണ്ണതടി ദിനവുമായി ബന്ധപെട്ട് അടൂര്‍ ജനറല്‍ ആശുപത്രിയുടെയും എന്‍ സി ഡി ന്യൂട്രിഷന്‍ വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഹെല്‍ത്തി ആന്റ് ന്യൂട്രിഷസ്സ് ഫുഡ് കോമ്പറ്റിഷന്‍, എക്‌സിബിഷന്‍ എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിതശൈലി രോഗങ്ങളില്‍ നിന്നും അതുപോലെ അമിതവണ്ണം ഇവയില്‍ നിന്നൊക്കെ രക്ഷനേടാന്‍ ജങ്ക് ഫുഡിന്റെ ഉപഭോഗം കുറയ്ക്കുന്നതിലൂടെ സാധിക്കുമെന്നും ചിറ്റയം വ്യക്തമാക്കി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷയായ ചടങ്ങില്‍ മുന്‍ നഗരസഭ ചെയര്‍മാന്‍ ഡി സജി, ആശുപത്രി സൂപ്രണ്ട് മണികണ്ഠന്‍ ,ഡയറ്റിഷ്യന്‍ ജ്യോതി എന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു. ഡോ.ശശി, ഡോ.പ്രശാന്ത് തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.

വിവിധ ഗവണ്‍മെന്റ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍, അംഗന്‍വാടി ജീവനക്കാര്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവര്‍ മത്സരത്തിലും ഫുഡ് എക്‌സിബിഷനിലും പങ്കാളികള്‍ ആയി. വിവിധ നഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥികളുടെ ബോധവല്‍ക്കരണ പരിപാടികളും പരിപാടിയുടെ ഭാഗമായി സഘടിപ്പിച്ചു. പൊണ്ണത്തടിയ്‌ക്കെതിരെ പ്രായോഗിക പരിഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യകരമായ ഭാരം കൈവരിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ആളുകളെ സഹായിക്കുന്നതിനായാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 4 ന് ലോക പൊണ്ണത്തടി ദിനം ആചരിക്കുന്നത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...