മഞ്ജു വാര്യർക്കൊപ്പം അഭിനയിക്കുന്നത് ചിലർ വിലക്കാൻ ശ്രമിച്ചു ; കുഞ്ചാക്കോ ബോബൻ

For full experience, Download our mobile application:
Get it on Google Play

ഹൗ ഓൾഡ് ആർ യൂ എന്ന സിനിമയിൽ മഞ്ജു വാര്യർക്കൊപ്പം അഭിനയിക്കരുതെന്ന് തന്നോട് ആവശ്യപ്പെട്ടുവെന്ന് നടൻ കുഞ്ചാക്കോ ബോബൻ. മഞ്ജു വാര്യരുടെ തിരിച്ചുവരവിലെ ആദ്യ സിനിമയായിരുന്നു ഹൗ ഓൾഡ് ആർ യൂ. മഞ്ജു വാര്യരുടെ രണ്ടാമത്തെ സിനിമയായിരുന്നു ശരിക്കും ഹൗ ഓള്‍ഡ് ആര്‍ യൂവെന്നും രഞ്ജിത്ത് – മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ആദ്യം തീരുമാനിച്ച സിനിമ നടക്കാതിരുന്നതിനാല്‍ ഹൗ ഓൾഡ് ആർ യൂ തിരിച്ചുവരവിലെ ആദ്യ സിനിമയായി മാറുകയായിരുന്നെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നെങ്കിലും ഞാന്‍ ഡേറ്റ് കൊടുത്തത് മഞ്ജു വാര്യരിനല്ല. സംവിധായകനും തിരക്കഥാകൃത്തിനുമാണ് ഡേറ്റ് കൊടുത്തിരിക്കുന്നത്. അവരോട് സംസാരിക്കുക എന്നാണ് ഞാന്‍ പറഞ്ഞത്ത്. നേരിട്ട് ഒഴിയണമെന്ന രീതിയില്‍ പറഞ്ഞിട്ടില്ല. സിനിമയിൽ താൻ അഭിനയിക്കരുതെന്ന രീതിയില്‍ സൂചനകള്‍ നല്‍കി. – കുഞ്ചാക്കോ ബോബൻ പറഞ്ഞു. ട്രാഫിക്കിലൂടെ സിനിമാ ജീവിതത്തിൽ തന്‍റെ രണ്ടാം വരവിന് കളമൊരുക്കിയ ബോബി – സഞ്ജയ് എന്ന തിരക്കഥാകൃത്തുക്കളോടായിരുന്നു തനിക്ക് കൂടുതല്‍ പ്രതിബദ്ധതയെന്നും അഭിമുഖത്തിൽ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളക്കെട്ടിന് കാരണമായി പറക്കോട് ഓടകള്‍ നിറഞ്ഞ് മണ്ണും മാലിന്യങ്ങളും

0
അടൂര്‍ : അടൂര്‍ പറക്കോട് ഹൈസ്കൂള്‍ ജംഗ്ഷന്‍ മുതല്‍ തീയേറ്റര്‍ ജംഗ്ഷന്‍...

തെലങ്കാന കോൺഗ്രസിൽ പരസ്യപ്പോര് : രേവന്ത് റെഡ്ഡിക്കെതിരെ വെല്ലുവിളിയുമായി മന്ത്രിപുത്രി

0
ഹൈദരാബാദ് : തെലങ്കാന കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ പരസ്യ പോരിലേക്ക്. മുതിർന്ന...

അക്ഷര വെളിച്ചം പകർന്ന 55 വർഷങ്ങൾ : സുഹറാബീവിക്ക് ആദരവ് നല്‍കി

0
വൈക്കം : നേഴ്സറി അധ്യാപന രംഗത്ത് 55 വർഷം പൂർത്തിയാക്കിയ സുഹറ...

പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍റില്‍ യാത്രകാര്‍ക്ക് ഭീഷണിയായി തെരുവ് നായകള്‍

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്റില്‍ രൂക്ഷമാകുന്ന തെരുവുനായ ശല്യത്തിനെതിരെ നടപടി...