ഇൻഷുറൻസിനും ലോണിനും ആളുകളെ വിളിക്കും, ഒന്നും കൊടുക്കാതെ കോടികൾ തട്ടി ; 11 പേരുടെ സംഘം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ദില്ലി: വെറും 2500 രൂപ കൊടുത്ത് ഓൺലൈനിൽ നിന്ന് സംഘടിപ്പിച്ച ആളുകളുടെ വ്യക്തി വിവരങ്ങൾ ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ സംഘം അറസ്റ്റിലായി. നോയിഡ കേന്ദ്രീകരിച്ച് വ്യാജ കോൾ സെന്റ‍ർ സജ്ജീകരിക്കുകയും ഇൻഷുറൻസ്, വായ്പാ തട്ടിപ്പുകളിലൂടെ ആയിരക്കണക്കിന് പേരിൽ നിന്ന് ഈ സംഘം പണം തട്ടുകയും ചെയ്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒൻപത് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് അറസ്റ്റിലായത്. നേരത്തെ ഒരു പ്രമുഖ ലൈഫ് ഇൻഷുറൻസ് കമ്പനിക്ക് വേണ്ടി ഏജന്റുമാരായി ജോലി ചെയ്തിരുന്ന രണ്ട് പേരായിരുന്നു സംഘത്തിലെ പ്രധാനികൾ. ഇവർ നോയിഡ സെക്ടർ 51 മാർക്കറ്റിലെ ഒരു കെട്ടിടത്തിലെ നാലാം നിലയിലാണ് വ്യാജ കോൾ സെന്റർ നടത്തിയിരുന്നത്. ലോണുകളിലൂടെയും ഇൻഷുറൻസ് പോളിസികളിലൂടെയും വൻ നേട്ടം വാഗ്ദാനം ചെയ്ത് ആളുകളെ സമീപിച്ച് കബളിപ്പിക്കുന്നതായിരുന്നു പ്രവർത്തന രീതി. ഡൽഹിക്ക് പുറത്തുള്ളവരെയാണ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. മുഖ്യ സൂത്രധാരന്മാരായ ആഷിഷ്, ജിതേന്ദ്ര എന്നിവർ ഇവരുടെ വ്യാജ കോൾ സെന്ററിൽ നിന്ന് ആളുകളെ ബന്ധപ്പെടാനായി ഒൻപത് സ്ത്രീകളെ ജോലിക്ക് വെച്ചു. ഇവരാണ് ഏജന്റുമാരെന്ന വ്യാജേന ആളുകളെ ബന്ധപ്പെട്ടിരുന്നത്.

ഉപഭോക്താക്കളെ വിളിക്കാൻ ഉപയോഗിച്ചിരുന്ന സിം കാർഡുകളെല്ലാം വ്യാജ ആധാർ കാർഡുകൾ സമ‍പ്പിച്ച് വാങ്ങിയതായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ഫോണിൽ വിളിച്ച് സംസാരിക്കുമ്പോൾ സംശയം പ്രകടിപ്പിക്കാത്ത ഉപഭോക്താക്കളെ തട്ടിപ്പിന് ഇരയാക്കും. പണം സ്വീകരിച്ചതിരുന്നത് പഞ്ചാബ് നാഷണൽ ബാങ്കിലെ ഒരു അക്കൗണ്ടിലേക്കായിരുന്നു. അരവിന്ദ് എന്നയാളുടെ പേരിലുള്ള ഈ അക്കൗണ്ട് ഉപയോഗിക്കാൻ അക്കൗണ്ട് ഉടമയ്ക്ക് മാസം 10,000 രൂപ നൽകിയിരുന്നു. കർണാടക സ്വദേശിയായ അരവിന്ദും അറസ്റ്റിലായിട്ടുണ്ട്. അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണം പിൻവലിക്കുന്നതായിരുന്നു രീതി. ഇരുവരും നടത്തിയ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുകൾ രേഖപ്പെടുത്തി സൂക്ഷിച്ചിരുന്ന ഒരു ഡയറി കണ്ടെടുത്തതായി പോലീസ് പറഞ്ഞു. പതിനായിരം പേരുടെ വ്യക്തി വിവരങ്ങൾ 2500 രൂപയ്ക്ക് ഒരു വെബ്സൈറ്റിൽ നിന്നാണ് വാങ്ങിയത്. ഇത് ഉപയോഗിച്ച് രാജ്യത്തുടനീളമുള്ള ആളുകളെ ഫോണിൽ വിളിച്ചു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് നടപടികൾ സ്വീകരിച്ചുവരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...