ഓണത്തിന് നാടകം ഒരുക്കി ജനകീയ കൂട്ടായ്മ

For full experience, Download our mobile application:
Get it on Google Play

വള്ളിക്കോട് : വള്ളിക്കോട് ഗ്രാമപ്പഞ്ചായത്തിലെ 12-ാം വാർഡിലെ കുടമുക്ക് നിവാസികളാണ് ഓണത്തിന് സ്വന്തമായി തയ്യാറാക്കുന്ന നാടകം അവതരിപ്പിക്കുന്നത്. പഞ്ചായത്തംഗമായ തോമസ് ജോസ് അയ്യനേത്താണ് ഇതിന് നേതൃത്വം നൽകുന്നത്. ഒപ്പം നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്ന കുമ്പളത്ത് പദ്മകുമാറും ചേർന്ന് നാടക ക്യാമ്പ് സജീവമാക്കുന്നു. പ്രദേശത്തെ കുടുംബശ്രീ, വായനശാല വേദികൾ, ക്ലബ്ബുകൾ തുടങ്ങിയ വിവിധ കൂട്ടായ്മകൾ ചേർന്ന് 101 പേരുടെ സമിതി രൂപവത്‌കരിച്ചു. കുടമുക്ക് സാംസ്‌കാരികവേദി എന്ന പേരിൽ ഈ സമിതി രണ്ടുദിവസത്തെ ഓണാഘോഷമാണ് നടത്തുന്നത്. ഇന്ന് രാത്രി ഒൻപതിനാണ് നാടകം. വള്ളിക്കോട് മായാലിൽ യുണൈറ്റഡ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിലെ അംഗങ്ങൾ ചേർന്ന് അരങ്ങിലെത്തിച്ച സ്മൃതിലയം എന്ന നാടകമാണ് പുതിയ രീതിയിൽ സ്മൃതിപഥങ്ങൾ എന്ന പേരിൽ അവതരിപ്പിക്കുന്നത്. നാട്ടുകാർതന്നെയാണ് നാടകത്തിലെ വേഷങ്ങളെല്ലാം ചെയ്യുന്നത്.

രണ്ടുമാസം നീണ്ട പരിശീലനം ഇതിനായി നടത്തി. കുടമുക്ക് ശ്രീനാരായണക്ഷേത്രത്തിന്റെ സ്റ്റേജിലാണ് രാത്രികാല നാടകക്യാമ്പ്. പകൽ ജോലിത്തിരക്കുകൾക്കുശേഷം അഭിനേതാക്കളും അണിയറ പ്രവർത്തകരും വൈകിട്ട് ഏഴുമുതൽ ഒൻപതുവരെ ഇവിടെ പരിശീലനം നടത്തുന്നു. നാടകം അവതരിപ്പിക്കുന്നതും ഇതേ സ്റ്റേജിലാണ്. രണ്ടേകാൽ മണിക്കൂറുള്ള നാടകം അവതരിപ്പിക്കാൻ ഏകദേശം 750,00 രൂപയാണ് ഇവർക്ക് ചെലവുവന്നത്. ഒരു ബ്രാഹ്മണജന്മി കുടുംബത്തിലുണ്ടാകുന്ന പ്രതിസന്ധികളും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഇതിവൃത്തം. തോമസ് ജോസ് അയ്യനേത്ത്, സോമരാജൻ, പ്രശാന്ത് എസ്., ഉഷാകുമാരി, മഞ്ജു, അനൂപ് കുമാർ, അമ്പിളി, ശോഭനകുമാരി, ഷാജി പി.ജോൺ, എം. അർച്ചന എന്നിവരാണ് അഭിനേതാക്കൾ. സാങ്കേതിക സഹായം രാധാകൃഷ്ണൻ ആനന്ദപ്പള്ളി, ചമയം എം.ആർ.സി. നായർ വള്ളിക്കോട്, രംഗപടം സോമൻ മങ്ങാട്, പ്രകാശ സംവിധാനം മഹേഷ് വാഴമുട്ടം, സഹസംവിധാനം പ്രശാന്ത് കുമാർ, വിജയൻ മാമൂട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെയ്‌ഷെൽസ് മന്ത്രിതല സംഘം സി.എം.എഫ്.ആർ.ഐ സന്ദര്‍ശിച്ചു : സമുദ്രമത്സ്യ മേഖലയിൽ പരസ്പര സഹകരണം ലക്ഷ്യം

0
കൊച്ചി : സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ...

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

തന്ത്രം മാറ്റി ലഹരി മാഫിയ ; മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങൾ ലഹരി...

0
നഗരങ്ങളില്‍ പരിശോധന കര്‍ശനമായതോടെ ലഹരി മാഫിയ സംഭരണ-വിതരണ കേന്ദ്രങ്ങള്‍ മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങളിലേക്ക് മാറ്റുന്നതായി അന്വേഷണ ഏജന്‍സികള്‍.