പെരിങ്ങര ഗവണ്‍മെന്‍റ് ഹയർസെക്കൻഡറി സ്കൂളിൽ ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പെരിങ്ങര ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സോഷ്യൽ സർവീസ് സ്കീമിന്‍റെ നേതൃത്വത്തിലുള്ള ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി. പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് തുളസിത്തൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡന്റ് സിബി ആചാര്യ അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പ് കോർഡിനേറ്റർ എസ്.ഷെഫീന പദ്ധതി വിശദീകരിച്ചു. മുൻ ജില്ലാവിദ്യാഭ്യാസ ഓഫീസർ പ്രസീന പി.എ മുഖ്യാതിഥിയായി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തംഗം അനു സി.കെ, പഞ്ചായത്തംഗം സനിൽകുമാരി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.കെ.മിനികുമാരി, സി.ഡി.എസ് ചെയർപേഴ്സൺ ഗീതാപ്രസാദ്,  പി.ആർ.ഒ സൂര്യക്ഷ്മി എന്നിവർ സംസാരിച്ചു. രണ്ടു ദിവസത്തെ ക്യാമ്പിൽ മില്ലറ്റ് വർഷവുമായി ബന്ധപ്പെട്ട കാർഷിക ക്ലാസ്, പക്ഷി നിരീക്ഷണ ശില്പശാല, യോഗ പരിശീലനം, ലിംഗനീതിയും സാമൂഹ്യ ജീവിതവും, സാന്ത്വന സ്പർശം, പരിസര ശുചീകരണം, പച്ചക്കറിത്തോട്ട നിർമ്മാണം എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പെരിങ്ങര കൃഷി ഓഫീസർ ഡോ.അഞ്ജു മറിയം ജോസഫ്, പക്ഷി നിരീക്ഷകൻ അലൻ അലക്സ്, ദീപു പ്രസാദ്, രമാദേവി.എം.വി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളപ്പൊക്ക ദുരിതാശ്വാസ ശുചീകരണത്തിനിടെ മര്‍ത്തോമ്മ അരമനയില്‍ മൂർഖൻ പാമ്പ് : മാത്തുക്കുട്ടി പാമ്പിനെ ചാക്കിലാക്കി

0
റാന്നി : വെള്ളപ്പൊക്കത്തെ തുടർന്ന് വീടുകൾ ശുചീകരിക്കുന്നതിനിടെ കനത്ത ഭീതിയുണർത്തി കൂറ്റൻ...

‘പ്രസംഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്’ ; വിവാദ പരാമർശത്തിൽ സി.പി. ജോൺ

0
പാലക്കാട് : പ്രിയദർശിനി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രയേക്കുറിച്ചുള്ള തന്റെ പ്രസംഗം...

എം.സി റോഡില്‍ തിരുമൂലപുരത്ത് റോഡില്‍ വെള്ളം കയറി : വന്‍ ഗതാഗതക്കുരുക്ക്

0
തിരുവല്ല : എം.സി റോഡില്‍ തിരുമൂലപുരം, കുറ്റൂര്‍ ഭാഗത്ത് റോഡില്‍ വെള്ളം കയറിയതിനെ...

ചിന്നക്കനാലിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം ശക്തമായ മഴയിൽ ഇടിഞ്ഞു താണു

0
ഇടുക്കി: മൂന്നാറിൽ കനത്ത മഴയെ തുടർന്ന് നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം...