പെരിയ കേസിലെ പ്രതികളെ സി.ബി.ഐ ഇന്നും ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ സി.ബി.ഐ ഇന്നും ചോദ്യം ചെയ്യും. ഒന്നാം പ്രതി പീതാംബരനെ ഉൾപ്പെടെ ഇന്നലെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. പ്രതികളെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ആഴ്ചയാണ് സി.ബി.ഐ കോടതി അനുമതി നൽകിയത്. കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെയാണ് സി.ബി.ഐ ഡി.വൈ.എസ്.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുന്നത്. കേസിലെ ഒന്നാം പ്രതിയും സി.പി.എം പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗവുമായ പീതാംബരനെയാണ് സംഘം ആദ്യം ചോദ്യം ചെയ്തത്.

കൊലപാതകത്തിന് ആസൂത്രണം നടത്തിയവരെക്കുറിച്ചുള്ള വിവരങ്ങളാണ് കൂടുതലായും ചോദിച്ചറിയുക. കേസിലെ പ്രതികളായ കെ.അനിൽ കുമാർ, എ അശ്വിൻ, ആർ.ശ്രീരാഗ്, ജി. ജിജിൻ, എ.മുരളി, രഞ്ജിത് പ്രദീപ്, എ.സുബീഷ് എന്നിവരെ ഇന്നും നാളെയുമായി അന്വേഷണ സംഘം ജയിലിലെത്തി ചോദ്യം ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ പ്രതികളെ ചോദ്യം ചെയ്യുന്നത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. 2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...