ഇടുക്കി, ചെറുതോണി ഡാമുകള്‍ പൊതുജനങ്ങളുടെ സന്ദര്‍ശനത്തിനായി തുറന്നു കൊടുക്കുന്നതിന് അനുമതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇടുക്കി, ചെറുതോണി ഡാമുകള്‍ പൊതുജനങ്ങളുടെ സന്ദര്‍ശനത്തിനായി തുറന്നു കൊടുക്കുന്നതിന് അനുമതി. മെയ് 31 വരെയാണ് സന്ദര്‍ശനത്തിനുള്ള അനുമതി. ബുധനാഴ്ചകളിലും വെള്ളം തുറന്നു വിടേണ്ട ദിവസങ്ങളും ഒഴികെയുള്ള ദിനങ്ങളിലായിരിക്കും സന്ദര്‍ശനത്തിന് അനുമതി. ഒരു സമയം പരമാവധി 20 പേര്‍ക്കാകും പ്രവേശനം. സെക്യൂരിറ്റി ഗാര്‍ഡുകളെ അധികമായി നിയമിച്ച് സിസി ടിവി ക്യാമറ നിരീക്ഷണത്തിലൂടെയും മെറ്റല്‍ ഡിറ്റക്റ്ററുകളുടെ സഹായത്തോടെയും പ്രവേശനം ക്രമപ്പെടുത്തും. ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉറപ്പാക്കിയാകും സന്ദര്‍ശകരെ പ്രവേശിപ്പിക്കുക. ഡാമിന് സമീപം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്ത് ബാരിക്കേഡുകളും മറ്റും ഉപയോഗിച്ചു വര്‍ക്ക് സൈറ്റുകള്‍ വേര്‍തിരിച്ചു പ്രവേശനം നിയന്ത്രിക്കണമെന്നും സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം സുരക്ഷ ക്രമീകരണങ്ങളുടെ പേരില്‍ അണക്കെട്ടിലേക്ക് പ്രവേശനം നിരോധിച്ചിരുന്നു. ഇടുക്കി അണക്കെട്ടിലെത്തിയ സഞ്ചാരികളിലൊരാള്‍ പതിനൊന്ന് സ്ഥലത്ത് താഴിട്ട് പൂട്ടിയത് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പ്രവേശനം നിരോധിച്ചത്. പ്രതിഷോധം ശക്തമായതോടെ കഴിഞ്ഞ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ കണക്കിലെടുത്ത് പത്തു ദിവസം സഞ്ചാരികളെ നിയന്ത്രണങ്ങളോടെ പ്രവേശിപ്പിച്ചിരുന്നു. ഡിസംബര്‍ 31ന് വീണ്ടും പ്രവേശനം നിരോധിച്ചിരുന്നു. വേനല്‍ അവധി, ആഘോഷദിനങ്ങള്‍ എന്നിവ കണക്കിലെടുത്ത് ഡാം വീണ്ടും തുറന്ന് നല്‍കണമെന്ന ആവശ്യം വിവിധ തലങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...