ആലപ്പുഴ : ആലപ്പുഴയിൽ പോലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ തോണ്ടൻകുളങ്ങര സ്വദേശി ശ്യാം ഐക്കനാട് (35) എന്ന തമ്പിയാണ് പിടിയിലായത്. ഇന്നലെ വൈകിട്ടായിരുന്നു ആലപ്പുഴ നോർത്ത് പോലീസിന്റെ വാഹനത്തിന് നേരെ ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ടംഗ സംഘം കല്ലെറിഞ്ഞത്. വാഹനത്തിന്റെ മിറർ ചില്ല് ഉടഞ്ഞു. ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പോലിസ് വാഹനം സൈഡ് തരാത്തതിനാലാണ് കല്ലെറിഞ്ഞതെന്നാണ് പിടിയിലായ ശ്യാം പോലീസിനോട് പറഞ്ഞത്. ഒപ്പമുണ്ടായിരുന്ന ആൾക്കെതിരെ അന്വേഷണം തുടരുകയാണ്. അതേസമയം ഇന്നലെ കോടതി വളപ്പിൽ മറ്റു വാഹനങ്ങൾക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ ഇവർക്ക് പങ്കുണ്ടോ എന്ന് വ്യക്തമല്ല. മൂന്ന് വാഹനങ്ങളുടെ ചില്ലുകളാണ് കല്ലെറിഞ്ഞുടച്ച നിലയിൽ കണ്ടെത്തിയത്. പിടിയിലായ ശ്യാമിനെ പോലിസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1