കോടതി വിധി ഉണ്ടായിട്ടും നീതി നടപ്പിലാക്കാതെ പെരുനാട്‌ പോലീസ് ; ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച് മൂഴിക്കൽ ബാബു

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി മുന്‍സിഫ് കോടതിയില്‍ നിന്നും അനുകൂല വിധി ലഭിച്ചിട്ടും നീതി കിട്ടാതെ പരാതിക്കാരന്‍. പെരുനാട് മടുത്തുമൂഴി സ്വദേശി മൂഴിക്കൽ ബാബുവാണ് അനുകൂല വിധിയുണ്ടായിട്ടും ദുരിതം പേറി ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു നടക്കുന്നത്. തന്‍റെ പേരിലുള്ള നാലേകാൽ സെന്റ് വസ്തുവിലെ അവകാശത്തർക്കം 2019ല്‍ റാന്നി മുൻസിഫ് കോടതിയില്‍ നിന്നും അനുകൂലവിധി ഉണ്ടായെങ്കിലും ഇതു വരെ നടപ്പിലായിട്ടില്ല. വിധി നടപ്പിലാക്കി തരാതെ പെരുനാട് പോലീസ് അലംഭാവം കാട്ടുന്നുവെന്നാണ് ബാബുവിന്‍റെ ആരോപണം.

കോടതി വിധിയുണ്ടായിട്ടും എതിർകക്ഷിയായ അശ്വിൻ സാബു തന്‍റെ ഭൂമി പലതവണ കയ്യേറുകയും അവിടെ നിർമാണ പ്രവർത്തനം നടത്താനും ശ്രമിക്കുകയുണ്ടായതായി ബാബു ആരോപിക്കുന്നു. ഈ സമയങ്ങളിലെല്ലാം ബാബു പോലീസിനെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തിരുന്നു. ലോക്കൽ പോലീസ്‌, എസ് പി, ഡിജിപി എന്നിവർക്കെല്ലാം പരാതി കൊടുത്തിട്ടും യാതൊരുവിധ നടപടികളും ഇന്നേവരെ ഉണ്ടായിട്ടില്ലെന്ന്  ബാബു  പറയുന്നു.

കഴിഞ്ഞദിവസം സന്ധ്യയോടെ അശ്വിന്‍ സാബുവും കൂട്ടരുമെത്തി വീണ്ടും തന്‍റെ വസ്തു കൈയ്യേറിയെന്നുകാട്ടി ഇയാള്‍ പോലീസിനെ സമീപിച്ചു. ബാബുവിന്റെ  വീട് കയറി ആക്രമിക്കുകയും കാർ തല്ലി തകർത്തതും  ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയാണ് അശ്വിൻ . അജ്ഞാത കാരണത്താല്‍ പോലീസും ഇയാൾക്കെതിരെ ഒരു നടപടിയും  എടുക്കുന്നില്ല. നാലേകാൽ സെന്റ് സ്ഥലം മാത്രമുള്ള ബാബുവിന്റെ നീതിക്കുവേണ്ടിയുള്ള ഒറ്റയാൻ പോരാട്ടം ഇപ്പോഴും തുടരുകയാണ്. നീതി കിട്ടാത്തതിന്‍റെ കാരണം എതിര്‍ കക്ഷിയുടെ പോലീസിലെ അമിത സ്വാധീനം മൂലമാണെന്നാണ് പ്രധാന ആരോപണം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുല്‍ഗാമിൽ ആക്രമണം നടത്തിയ ഭീകര്‍ക്കായി വ്യാപക തെരച്ചിൽ തുടരുന്നു

0
ശ്രീനഗര്‍: ജമ്മു കശ്മീർ കുല്‍ഗാമിൽ ആക്രമണം നടത്തിയ ഭീകര്‍ക്കായി വ്യാപക തെരച്ചിൽ...

വടകര ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ വീണ്ടും മണ്ണിടിച്ചിൽ

0
വടകര : വടകര ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ വീണ്ടും മണ്ണിടിച്ചിൽ. നിർമ്മാണ...

പത്തനംതിട്ട റാന്നിയിൽ ഉണ്ടായത് സർക്കാർ സ്പോൺസേഡ് വെള്ളപ്പൊക്കമെന്ന് രാജു ഏബ്രഹാം

0
പത്തനംതിട്ട : പത്തനംതിട്ട റാന്നിയിൽ ഉണ്ടായത് സർക്കാർ സ്പോൺസേഡ് വെള്ളപ്പൊക്കമെന്ന് സിപിഐഎം...

പൊന്നാനിയിൽ ശക്തമായ കടൽക്ഷോഭത്തിൽ അഞ്ച് വീടുകൾ കൂടി കടലെടുത്തു

0
മലപ്പുറം: പൊന്നാനിയിലെ കലിതുള്ളി കടൽ. തീരദേശവാസികളെ പ്രതിസന്ധിയിലാക്കി ശക്തമായ കടൽക്ഷോഭത്തിൽ അഞ്ച്...