സർക്കാർ വീട് നൽകിയത് വാസയോഗ്യമല്ലാത്ത ഭൂമിയിൽ ; പെട്ടിമുടി ഇരകൾ കോടതിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പെട്ടിമുടി ദുരന്തത്തിൽപ്പെട്ടവർക്ക് സർക്കാർ വീട് നൽകിയത് വാസയോഗ്യമല്ലാത്ത ഭൂമിയിലെന്ന് ഇരകൾ ഹൈക്കോടതിയിൽ. പെട്ടിമുടിയിൽ നിന്ന് 32 കിലോമീറ്റർ അകലെയാണ് കുറ്റിയാർവാലിയിൽ സർക്കാർ കണ്ടെത്തിയ 50 സെന്‍റ് ഭൂമിയിൽ വാഹനങ്ങൾപോലും പോകില്ലെന്നും റേഷൻ വാങ്ങാൻ പോലും കിലോമീറ്ററുകളോളം കൽനടയായി പോകേണ്ട സ്ഥിതിയാണെന്നും ഇരകൾ കോടതിയെ അറിയിച്ചു. കണ്ണൻ ദേവൻ കമ്പനി കൈവശം വെച്ചിരിക്കുന്ന മിച്ച ഭൂമിയിൽ വീട് വെക്കാൻ സ്ഥലം വേണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.

എന്നാൽ എസ്റ്റേറ്റ് ഭൂമി തൊഴിലാളികൾക്ക് വീട് വെക്കാൻ അനുവദിക്കണമെന്നതിൽ നിരവധി നിയമ പ്രശ്നങ്ങൾ നിലനിൽക്കുന്നതാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ദുരിതബാധിതർക്കായി കുറ്റിയാർ വാലിയിൽ 8 വീട് നിർമിച്ചെന്നും 6 പേർക്ക് പട്ടയം അനുവദിച്ചുവെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. സർക്കാർ നിർദ്ദേശിച്ച 8 പേർക്ക് വീട് നിർമിച്ചു കൈമാറിയെന്ന് കണ്ണൻ ദേവൻ കമ്പനിയും കോടതിയെ അറിയിച്ചു. കേസിൽ വിശദമായ മറുപടി അടുത്തമാസം 2 ന് മുൻപ് നൽകാൻ കോടതി സർക്കാരിന് നിർദേശം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...