ഡ്യൂട്ടി ബഹിഷ്കരണം തുരുന്നു ;.പിജി ഡോക്ടർമാർ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് പി.ജി ഡോക്ടർമാരുടെ എമർജൻസി ഡ്യൂട്ടി ബഹിഷ്ക്കരണ സമരം ഇന്ന് നാലാംദിവസം. സമരം ശക്തമാക്കുന്നതിന് മുന്നോടിയായി പിജി ഡോക്ടർമാർ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹൗസ് സർജ്ജന്മാരും ഇന്ന് 24 മണിക്കൂർ ഡ്യൂട്ടി ബഹിഷ്ക്കരണ സമരം നടത്തും. എമർജൻസി, കൊവിഡ് ഡ്യൂട്ടികൾ ബഹിഷ്കരിക്കില്ല. ഇതോടെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം കൂടുതൽ പ്രതിസന്ധിയിലാകും.

സർക്കാർ നിയമിക്കുമെന്ന് പറഞ്ഞ നോൺ അക്കാദമിക് ജൂനിയർ റെസിഡന്റ് ഡോക്ടർമാക്കുള്ള അഭിമുഖം ഇന്ന് മെഡിക്കൽ കോളേജുകളിൽ നടക്കുന്നുണ്ട്. സംസ്ഥാനത്ത് പി.ജി ഡോക്ടർമാരുടെ എമർജൻസി ഡ്യൂട്ടി ബഹിഷ്ക്കരണ സമരം ഇന്ന് നാലാംദിവസത്തിലേക്ക് കടന്നതോടെ രോ​ഗൂികൾ ബുദ്ധിമുിട്ടിലായിട്ടുണ്ട്. ഒ.പികൾ അടക്കം ബഹിഷ്കരിച്ച് തുടങ്ങിയ സമരം മൊത്തം ഇന്നലെയോടെ 11 ദിവസം പിന്നിട്ടു. മെഡിക്കൽ പിജി ഡോക്ടർമാരുടെ സംഘടന ഇന്ന് മൂന്ന് മണിക്കൂർ ഡ്യൂട്ടി ബഹിഷ്കരണം നടത്തും.

വിദ്യാർഥികളുടെ ആവശ്യങ്ങൾ അം​ഗീകരിച്ചില്ലെങ്കിൽ അത്യാഹിത വിഭാ​ഗങ്ങളൊഴികെ ബഹിഷ്കരിക്കാൻ തീരുമാനമെടുക്കുമെന്ന് മെഡിക്കൽ കോളേജ് ഡോക്ടർമാരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമരത്തിൽ സർക്കാരിന് ഒന്നും ചെയ്യാനാകില്ലെന്നും ഒന്നാം വർഷ പി ജി പ്രവേശന വിഷയം സുപ്രീം കോടതിയുടെ പരി​ഗണനയിലാണെന്നും മന്ത്രി വീണ ജോർജ് പ്രതികരിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തം : ബി.ജെ.പി സർക്കാരിന് സമരങ്ങളെ ഭയമെന്ന്...

0
കോട്ടാങ്ങൽ: ബി.ജെ.പി സർക്കാരിന് ജനകീയ സമരങ്ങളെ ഭയമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...