ബിജു രാധാകൃഷ്ണനെതിരായ സോളാർ തട്ടിപ്പു കേസിൽ കോടതി ഇന്ന് വിധി പറഞ്ഞേക്കും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് :  ബിജു രാധാകൃഷ്ണനെതിരായ കോഴിക്കോട്ടെ സോളാർ തട്ടിപ്പുകേസിൽ കോടതി ഇന്ന് വിധി പറഞ്ഞേക്കും. ചില വാദങ്ങൾ കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് ബിജു രാധാകൃഷ്ണൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി അംഗീകരിച്ച ഹൈക്കോടതി താൽക്കാലിക സ്റ്റേയും അനുവദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധി പറയുന്നത് മാറ്റിവച്ചത്.

കേസിൽ രണ്ടാം പ്രതിയായ സരിത എസ് നായർക്ക് ആറ് വർഷം കഠിന തടവും നാൽപ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. വിധി ദിനത്തിൽ കൊവിഡ് ബാധിച്ചതിനെ തുടർന്ന് ബിജു രാധാകൃഷ്ണന് കോടതിയിൽ ഹാജാരാകാൻ കഴിഞ്ഞിരുന്നില്ല. വീട്ടിലും ഓഫീസിലും സോളർ പാനൽ സ്ഥാപിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് കോഴിക്കോട് സ്വദേശിയായ അബ്ദുൽ മജീദിൽ നിന്ന് 42 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയെന്നാണ് കേസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...