അടുത്ത വർഷം പ്രധാനമന്ത്രി സന്ദർശിക്കുന്നത് പത്തോളം രാജ്യങ്ങൾ ; പട്ടികയിൽ ചൈനയും

For full experience, Download our mobile application:
Get it on Google Play

ദില്ലി : അടുത്ത വർഷം പ്രധാനമന്ത്രി ചൈന സന്ദർശിക്കും. ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് ചൈനീസ് സന്ദർശനം. ഇന്ത്യ- ചൈന അതിർത്തി സംഘർഷങ്ങൾക്കിടെയാണ് പ്രധാനമന്ത്രിയുടെ ചൈന സന്ദർശനം. 2022 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തോളം രാജ്യങ്ങളാണ് സന്ദർശിക്കുക. ജനുവരി മാസത്തിൽ പ്രധാനമന്ത്രി ദുബായ് സന്ദർശിക്കും. ദുബായ് എക്‌സ്‌പോയിലെ ഇന്ത്യൻ പവിലിയൺ ഉൾപ്പെടെയാകും പ്രധാനമന്ത്രി സന്ദർശിക്കുക. പ്രധാനമന്ത്രിയായി അധികാരത്തിലേറിയതിന് ശേഷമുള്ള നരേന്ദ്ര മോദിയുടെ നാലാമത്തെ യുഎഇ സന്ദർശനമായിരിക്കും അത്.

ഇന്തോ-ജർമൻ ഇന്റർ ഗവൺമെന്റൽ കൺസൽട്ടേഷന്റെ ഭാഗമായി പ്രധാനമന്ത്രി അടുത്ത വർഷം ജർമനി സന്ദർശിക്കും. ഇത്തവണ ജി7 ഉച്ചകോടി സംഘടിപ്പിക്കുന്നതും ജർമ്മനിയാണ്. അടുത്ത വർഷം പ്രധാനമന്ത്രി ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്നത് യൂറോപ്യൻ രാജ്യങ്ങളിലേക്കാകും. രണ്ടാമത് ഇന്തോനോഡിക് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഡെൻമാർക്ക് സന്ദർശിക്കും.

ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി അടുത്ത വർഷം റഷ്യയിലെത്തും. ക്വാഡ് സഖ്യത്തിന്റെ യോഗത്തിനായി പ്രധാനമന്ത്രി ജപ്പാൻ സന്ദർശിക്കും. പ്രധാനമന്ത്രിയുടെ ശ്രീലങ്കൻ പര്യടനവും 2022 ൽ നടക്കും. റുവാണ്ട, കംബോഡിയ, ഉസ്‌ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും പ്രധാനമന്ത്രി സന്ദർശിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...