സ്മാർട്ട് ഫോൺ എങ്ങനെ ടി.വി റിമോർട്ടാക്കാം

For full experience, Download our mobile application:
Get it on Google Play

ഇന്നത്തെ കാലത്ത് എല്ലാ വീടുകളിലും ഒഴിച്ചു കൂടാനാകാത്ത ഒരു ഉപകരണമാണ് ടിവി. ഇപ്പോള്‍ പുറത്തിറങ്ങുന്ന എല്ലാ ടിവികളും പ്രവര്‍ത്തിക്കുന്നത് റിമോട്ട് കണ്‍ട്രോളിന്റെ പിൻബലത്തിലാണ്. എന്നാല്‍ എപ്പോള്‍ വേണമെങ്കിലും പ്രവര്‍ത്തന രഹിതമാകാവുന്ന ഉപകരണങ്ങളില്‍ ഒന്നാണ് ടിവി റിമോട്ടുകള്‍. ഇത് ചിലപ്പോൾ പണിമുടക്കാം. ഗൂഗിള്‍ ടിവി ആപ്പിന്റെ സഹായത്തോടെ സ്മാർട്ട് ഫോണുകളെ നിങ്ങളുടെ ടി.വി റിമോർട്ടാക്കാം. റിമോട്ടിന്റെ അത്യാവശ്യം ഫീച്ചറുകള്‍ എല്ലാം ഫോണില്‍ ലഭിക്കുന്നതാണ്. അതേ സമയം ആൻഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ടിവികള്‍ മാത്രമെ ഇത്തരത്തില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച്‌ നിയന്ത്രിക്കാൻ സാധിക്കു. ആൻഡ്രോയിഡിലും ഐഫോണിലും ഇത് പ്രവര്‍ത്തിക്കുന്നതാണ്. എങ്ങനെയാണ് ആൻഡ്രോയിഡ് ഫോണില്‍ ഇത് പ്രാവര്‍ത്തികമാക്കുന്നത് എന്ന് പരിശോധിക്കാം. ഇതിനായി ആദ്യം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ ടിവി എന്ന ആപ്പ് നിങ്ങളുടെ ഫോണില്‍ ഇൻസ്റ്റാള്‍ ചെയ്യണം. നിങ്ങളുടെ സ്മാര്‍ട്ട് ഫോണും സ്മാര്‍ട്ട് ടിവിയും ഒരേ വൈഫൈ നെറ്റ്വര്‍ക്കിന് കീഴിലാണെങ്കിലെ നിങ്ങൾക്കിതിന് കഴിയൂ.

ടിവിയില്‍ വൈഫൈ ഇല്ലെങ്കില്‍ ഫോണും ടിവിയും തമ്മില്‍ ബന്ധിപ്പിക്കാൻ നിങ്ങള്‍ക്ക് ബ്ലൂടൂത്ത് ഉപയോഗിക്കാവുന്നതാണ്. ശേഷം ഫോണില്‍ നിന്ന് ഗൂഗിള്‍ ടിവി ആപ്പ് തുറക്കുക. ഈ ആപ്പിന്റെ താഴെയായി റിമോട്ട് ബട്ടണ്‍ എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കുന്നതായിരിക്കും ഇതില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ആപ്പ് നിങ്ങളുടെ പരിസരത്തുള്ള ഡിവൈസുകളെ സ്കാൻ ചെയ്യുന്നതായിരിക്കും. ഇതില്‍ ടിവിയുടെ പേര് സെലക്‌ട് ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ ടിവി സ്ക്രീനില്‍ ഒരു കോഡ് കാണാനാവും. ശേഷം ഈ കോഡ് ആപ്പ് ആവശ്യപ്പെടുമ്പോൾ നൽകി ഫോണും ടിവിയും തമ്മില്‍ പെയര്‍ ചെയ്യുക. ഇത്തരത്തില്‍ പെയര്‍ ചെയ്ത് കഴിഞ്ഞാല്‍ പിന്നീട് റിമോട്ട് ആയി നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാൻ സാധിക്കുന്നതായിരിക്കും. ഇനി ഐഫോണില്‍ എങ്ങനെയാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത് എന്ന് പരിശോധിക്കാം. നേരത്തെ സൂചിപ്പിച്ചത് പോലെ നിങ്ങളുടെ ഐഫോണും സ്മാര്‍ട്ട് ടിവിയും ഒരേ വൈഫൈയില്‍ നിന്ന് തന്നെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

ശേഷം ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇത് ഓപ്പണ്‍ ചെയ്യുക. ആപ്പിന്റെ വലതു വശത്ത് താഴെയായി കാണുന്ന ടിവി റിമോട്ട് ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ഫോണിന്റെ സ്ക്രീനില്‍ ടിവി പെയര്‍ ചെയ്യാനുള്ള ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. ഇത് സ്ക്രീനില്‍ കാണുന്നില്ലെങ്കില്‍ പുതിയ ഡിവൈസുകള്‍ ലഭിക്കാനായി സ്കാൻ എന്ന ബട്ടണില്‍ അമര്‍ത്തുക. ഇപ്പോള്‍ ടിവിയുടെ പേര് ഫോണിന്റെ സ്ക്രീനില്‍ കാണാൻ കഴിയും. ശേഷം ഫോണ്‍ ടിവിയുമായി കണക്‌ട് ചെയ്യുക. ഇതിനായി ടിവിയുടെ സ്ക്രീനില്‍ കാണുന്ന 6 അക്ക കോഡ് നല്‍കേണ്ടതാണ്. ഇത്തരത്തില്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ നിങ്ങളുടെ സ്മാര്‍ട്ട് ടിവിയെ നിങ്ങളുടെ ഐഫോണ്‍ കൊണ്ടും നിയന്ത്രിക്കാൻ ‌കഴിയും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഞ്ചായത്ത് പ്രസിഡണ്ടിന് ലഭിച്ച ഓണം ഉത്സവബത്ത ഉപയോഗിച്ച് റോഡിലെ കാട് വെട്ടിത്തെളിച്ചു : മാതൃകയായി...

0
റാന്നി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് സർക്കാർ അനുവദിച്ച ഓണം...

കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ വിശേഷാൽ നാഗപൂജ നടന്നു

0
കോന്നി : കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ നാഗരാജന്റെയും...

കണ്ണൂരില്‍ തലകറങ്ങി വീണ കുട്ടിയെ അധ്യാപിക ചവിട്ടിയെന്ന് പരാതി

0
കണ്ണൂര്‍: കണ്ണൂരില്‍ തലകറങ്ങി വീണ കുട്ടിയെ അധ്യാപിക ചവിട്ടിയെന്ന് പരാതി. കണ്ണൂര്‍...

വകയാര്‍ പാലത്തിന് സമീപം അപകടഭീഷണിയായി തകര്‍ന്ന ക്രാഷ് ബാരിയറുകള്‍ : പുനസ്ഥാപിക്കാന്‍ നടപടിയില്ല

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ ഹൈവേയില്‍ വകയാര്‍ പാലത്തിന് സമീപം വാഹനങ്ങള്‍...