തൃച്ചേർപ്പുറം തീർഥാടനം നാളെ ; സർക്കാർതല ഒരുക്കങ്ങളായി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : തൃച്ചേർപ്പുറം ശങ്കരനാരായണസ്വാമി ക്ഷേത്രത്തിലെ കർക്കടകവാവ് ബലി ക്രമീകരണങ്ങൾ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. ആരോഗ്യവകുപ്പിന്റെ പൂർണസേവനം ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് ബി.പിള്ളയുടെ നേതൃത്വത്തിൽ ഉണ്ടാകുമെന്ന് മെഡിക്കൽ ഓഫീസർ ഡോ. ലാവണ്യ രാജൻ അറിയിച്ചു. പ്രദേശത്ത് ശുദ്ധജലലഭ്യത ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിച്ചതായും അറിയിച്ചു. അഗ്നിരക്ഷാസേന, പോലീസ് എന്നീ വിഭാഗങ്ങളുടെ സേവനത്തിനായി നിർദേശം നല്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു.

ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ദീപ്തി ദാമോദരൻ, ബ്ലോക്ക് വൈസ് പ്രസിഡൻറ്‌ ആനി രാജു, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.ആർ. കരുണാകരൻ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ജോളി ജോസഫ്, ഗ്രാമപ്പഞ്ചായത്ത് അംഗം തേജസ് കുമ്പിളുവേലിൽ, പബ്ലിക് ഹെൽത്ത് നഴ്സ് സുജ പി.നായർ, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ് ബി.പിള്ള, ആരോഗ്യ വകുപ്പ് ജീവനക്കാർ, ആശാ പ്രവർത്തകർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. മാലിന്യസംസ്കരണം ഉറപ്പുവരുത്തുന്നതിന് ഹരിതകർമസേനയുടെ സേവനവും ഉണ്ടാകുമെന്നും, അത്യാവശ്യഘട്ടത്തിലേക്ക് ആംബുലൻസ് സേവനത്തിനും യോഗം നിർദേശം നല്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....