വികസന ക്ഷേമ പദ്ധതികളിലെ വിഹിതം വെട്ടിക്കുറച്ച് പദ്ധതികളിൽ കടുംവെട്ടു വെട്ടുകയാണ് പിണറായി സര്‍ക്കാര്‍ ; എൻ കെ പ്രേമചന്ദ്രൻ എം പി

For full experience, Download our mobile application:
Get it on Google Play

കോന്നി : വികസന ക്ഷേമ പദ്ധതികളിലെ വിഹിതം വെട്ടിക്കുറച്ച് പദ്ധതികളിൽ കടുംവെട്ടു വെട്ടുകയാണ് പിണറായി സർക്കാരെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി. പിണറായി വിജയന്റെ അധോലോക മാഫിയ ഗുണ്ടാ ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്നും ഈ ഭരണത്തിന്റെ അടി വേര് കേരള ജനത പിഴുത് എറിയുമെന്നും അദ്ദേഹം പറഞ്ഞു. കോന്നി ബ്ളോക് പഞ്ചായത്ത് ഇളകൊള്ളൂർ ഡിവിഷൻ യു ഡി എഫ് സ്ഥാനാർഥി ജോളി ദാനിയേലിന്റെ ഇലക്ഷൻ പ്രചരണ സമാപനം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏതു മേഖല എടുത്തു പരിശോധിച്ചാലും ഇതുപോലെ പരാജയമായ ഒരു സർക്കാരിനെ കാണാൻ പറ്റില്ല.
പാവപ്പെട്ടവന്റെ പോക്കറ്റിൽ കയ്യിട്ടു വാരി ജീവിതം തന്നെ ദുസ്സഹമാക്കുകയാണ് സർക്കാർ ചെയ്യുന്നത്.
മണ്ഡലം പ്രസിഡന്റ്‌ നിഖിൽ ചെറിയാൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ്‌ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, ജോസഫ് എം പുതുശേരി, എ ഷം സുദ്ധീൻ, റോബിൻപീറ്റർ, വെട്ടൂർ ജ്യോതിപ്രസാദ്, എം വി ഫിലിപ്പ്, എസ് വി പ്രസന്നകുമാർ, സാമൂവൽ കിഴക്കുപുറം എസ് സന്തോഷ്‌കുമാർ, ദീനമ്മറോയ്,എം വി അമ്പിളി എലിസബേത് അബു,മുത്തലിഫ്, വര്ഗീസ് ചള്ളക്കാൻ, റോജി എബ്രഹാം, പ്രവീൺ പ്ലാവിള രാജീവ്‌ മല്ലൂർ എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുംഭമേള വൈറൽ പെൺകുട്ടിക്കും ഭർത്താവിനും നൽകിയിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി നീക്കി

0
കൊച്ചി: കുംഭമേള വൈറൽ താരത്തിന് തിരിച്ചടി. പെൺകുട്ടിക്കും ഭർത്താവിനും നൽകിയിരുന്ന പോലീസ്...

കുളത്തുമണ്‍ ജനവാസ മേഖലയില്‍ അവശ നിലയില്‍ കണ്ടെത്തിയ മ്ലാവിനെ വനപാലകര്‍ കാട്ടിലേക്ക് കയറ്റിവിട്ടുവെന്ന് ആരോപണം

0
കോന്നി : കുളത്തുമണ്ണില്‍ ജനവാസ മേഖലയില്‍ അവശനിലയില്‍ കണ്ടെത്തിയ മ്ലാവിനെ വനപാലകര്‍ കാട്ടിലേക്ക്...

ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാറിന് ഫോണിലൂടെ വധഭീഷണി ; പോലീസ് അന്വേഷണം

0
കൊല്ലം : ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാറിന് നേരെ വധഭീഷണി. വ്യാഴാഴ്ച...

കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിലെ വിവാദ പ്രോസിക്യൂഷൻ ഉത്തരവിൽ കെ ബിജു ഐഎഎസിൻ്റെ മാപ്പപേക്ഷ...

0
കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിലെ വിവാദ പ്രോസിക്യൂഷൻ ഉത്തരവിൽ കെ...