22.6 C
Pathanāmthitta
Thursday, March 23, 2023 7:58 am
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

കിസാൻ ലോങ്ങ് മാര്‍ച്ച് താക്കീതെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: കിസാന്‍ ലോങ്ങ് മാര്‍ച്ച് വിജയമാകാന്‍ പ്രയത്നിച്ച കിസാന്‍ സഭയ്ക്കും, കര്‍ഷകര്‍ക്കും, എല്ലാ സഖാക്കള്‍ക്കും വിപ്ലവാഭിവാദ്യങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവലിബറല്‍ നയങ്ങള്‍ക്കെതിരെ ഉയരുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ വിജയം കാണുമെന്ന കാര്യം അടിവരയിടുന്നതാണ് കിസാന്‍ ലോങ്ങ് മാര്‍ച്ചിന്റെ വിജയം. വര്‍ഗീയതയും വിഭാഗീയതയും പറഞ്ഞു ഇത്തരം മുന്നേറ്റങ്ങളെ വിഘടിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രതിലോമ ശക്തികള്‍ക്കും വലിയൊരു താക്കീതാണിത്. കര്‍ഷക-തൊഴിലാളി വര്‍ഗ്ഗമുന്നണി വിജയം നേടുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

bis-new-up
home
WhatsAppImage2022-07-31at72836PM
Parappattu
previous arrow
next arrow

കേന്ദ്ര സര്‍ക്കാരിന്റെ നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ ജനജീവിതം കൂടുതല്‍ ദുരിത പൂര്‍ണ്ണമാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനെതിരെ രാജ്യമെങ്ങും പ്രക്ഷോഭങ്ങളുയരുന്നു. ഈ ജനകീയ സമരങ്ങളിലുണ്ടാകുന്ന വര്‍ദ്ധിച്ച ജനപങ്കാളിത്തം മുതലാളിത്ത ഭരണകൂടത്തെ ഭയപ്പെടുത്തുന്നുണ്ട്. ഒരുവര്‍ഷം നീണ്ട ഐതിഹാസികമായ കര്‍ഷകസമരത്തിന്റെ വിജയവും കഴിഞ്ഞ നാളുകളിലുണ്ടായ 21 ഓളം ദേശീയ പണിമുടക്കുകളിലെ പങ്കാളിത്തവും വളര്‍ന്നുവരുന്ന കര്‍ഷക-തൊഴിലാളി വര്‍ഗ്ഗ ഐക്യത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രക്ഷോഭ മുന്നണിയുടെ ശക്തി തുറന്നുകാണിക്കുന്ന, മഹാരാഷ്ട്രയില്‍ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടന്ന കിസാന്‍ ലോങ്ങ് മാര്‍ച്ചിന് പിന്തുണ അറിയിച്ചത്.

self
Alankar
KUTTA-UPLO
Greenland
previous arrow
next arrow
Parappattu
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at73432PM
previous arrow
next arrow
Advertisment
sam

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow