Friday, May 3, 2024 9:10 pm

ഇത് വിരട്ടാന്‍ പറ്റിയ മണ്ണല്ല ; കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

വയനാട് : നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാരിനെ നിരന്തരം പ്രതിരോധത്തിലാക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് നിങ്ങള്‍ക്ക് വിരട്ടാന്‍ പറ്റിയ മണ്ണല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാനന്തവാടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഒ ആര്‍ കേളുവിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനോടെയാണ് മുഖ്യമന്ത്രിയുടെ സംസ്ഥാനത്തെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായത്. മാനന്തവാടിയിലെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് തുടങ്ങിയ മുഖ്യമന്ത്രി സദസിനെ ആവേശത്തിലാക്കി.

2016ല്‍ എല്‍ഡിഎഫ് അധികാരത്തിലേറിയതോടെ നാടിന്റെ യശസ് തിരിച്ച് പിടിക്കാനായെന്നും കേന്ദ്ര ഗവണ്‍മെന്റ് പോലും പല തവണ പ്രശംസിക്കപ്പെടുന്ന സംസ്ഥാനമായി കേരളം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് ബത്തേരിയിലേയും കല്‍പ്പറ്റയിലേയും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി വൈകീട്ടോടെ പ്രചാരണ പരിപാടികള്‍ക്കായി കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യുവാവിനെ ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായെന്ന് പരാതി

0
അബുദാബി : ഒരുമനയൂർ കാളത്ത് സലീമിന്റെ മകൻ ഷെമിലിനെ (28) അബുദാബിയിൽ...

പള്ളിപ്പാടത്തെ മണ്ണെടുപ്പ് നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവ് ; കര്‍ശന പരിശോധന തുടരുമെന്ന് മന്ത്രി

0
പാലക്കാട്: തിരുമിറ്റക്കോട് പള്ളിപ്പാടം പ്രദേശത്ത് നടത്തി വന്ന മണ്ണെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവായെന്ന്...

അടുത്ത മൂന്ന് മണിക്കൂറിൽ 6 ജില്ലകളിൽ വേനൽമഴ ; പുതുക്കിയ മഴ മുന്നറിയിപ്പ് ഇങ്ങനെ..

0
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ 6 ജില്ലകളിൽ മഴ പെയ്യുമെന്ന് കേന്ദ്ര...

വൈദ്യുതി ഉപഭോഗം കൂടിയതോടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി കെഎസ്ഇബി

0
പാലക്കാട് : വൈദ്യുതി ഉപഭോഗം കൂടിയതോടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം...