തിരുവനന്തപുരം : പി ജെ ജോസഫും മോൻസ് ജോസഫും എംഎൽഎ സ്ഥാനം രാജിവെച്ച് സ്പീക്കർക്ക് കത്തുനല്കി. കൂറുമാറ്റ നിരോധന നിയമം മറികടക്കാനാണ് രാജി. നാമനിർദേശം സമർപ്പിക്കുന്നതിനു തൊട്ടു മുമ്പാണ് എംഎൽഎ സ്ഥാനം രാജിവെച്ചിരിക്കുന്നത്.
അതേസമയം ചിഹ്നത്തിനായി പി സി തോമസ് നല്കിയ അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന് പരിഗണിച്ചില്ല. സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ അപേക്ഷ പരിഗണിക്കാത്തത്.





























