തൊടുപുഴ: കേരള കോണ്‍ഗ്രസ് പി.സി തോമസ്-പി.ജെ ജോസഫ് വിഭാഗങ്ങള്‍ ലയിച്ചത് ആര്‍.എസ്.എസ് പദ്ധതിയാണെന്ന കോടിയേരി ബാലകൃഷ്ണന്‍റെ ആരോപണം തള്ളി പി.ജെ. ജോസഫ്. പി.സി തോമസ് വിഭാഗവുമായുള്ള ലയനം കേരള കോണ്‍ഗ്രസിന്‍റെ വളര്‍ച്ചയ്‌ക്കെന്ന് ജോസഫ് പറഞ്ഞു.
ബി.ജെ.പിക്കെതിരെയുള്ളത് പ്രഖ്യാപിത നിലപാടാണെന്നും മറ്റുള്ളവര്‍ക്ക് എന്തും പറയാമല്ലോയെന്നും ജോസഫ് ചൂണ്ടിക്കാട്ടി. നിയമസഭ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഒറ്റ കേരളാ കോണ്‍ഗ്രസേ കാണൂവെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി.
കേരള കോണ്‍ഗ്രസ് പി.സി തോമസ്-പി.ജെ ജോസഫ് വിഭാഗങ്ങള്‍ ലയിച്ചത് ആര്‍.എസ്.എസ് പദ്ധതിയാണന്നാണ് അഭിമുഖത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചത്. പി.ജെ. ജോസഫിനെ കൂടി താമസിയാതെ എന്‍.ഡി.എയില്‍ എത്തിക്കും. ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്തല്‍ ആര്‍.എസ്.എസിന്‍റെ ലക്ഷ്യമാണെന്നും കോടിയേരി പറഞ്ഞിരുന്നു.





























