സജി ചെറിയാന്‍ നടത്തിയ പ്രസ്താവന ; വി.ഡി സതീശന്റെ താരതമ്യം ശരിയല്ലെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഭരണഘടനയുമായി ബന്ധപ്പെട്ട് സജി ചെറിയാന്‍ നടത്തിയ പ്രസ്താവനയും ഗോള്‍വാര്‍ക്കര്‍ നടത്തിയ പ്രസ്താവനയും ഒന്നാണെന്ന വി.ഡി സതീശന്റെ താരതമ്യം ശരിയല്ലെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്. ഭരണഘടന ബി.ജെ.പിക്ക് വേദപുസ്തകമാണ്. സതീശന്റെ താരതമ്യം അബദ്ധജടിലമാണെന്നും കൃഷ്ണദാസ് പറഞ്ഞു.

തന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ചില മാധ്യമങ്ങള്‍ അവരുടെ രീതിയില്‍ വ്യാഖ്യാനിച്ചു. സതീശന്‍ ആര്‍.എസ്.എസിനെ വിമര്‍ശിക്കുന്നതിന്റെ ആയിരത്തിലൊന്ന് മതഭീകര സംഘടനകളെ വിമര്‍ശിക്കുന്നില്ല. പ്രതിപക്ഷ നേതാവിന് ഇരട്ടത്താപ്പ് നയമാണ്. ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത് എന്തുകൊണ്ടെന്ന് സതീശന്‍ വ്യക്തമാക്കട്ടെ. മത ഭീകരവാദ സംഘടനകളുടെ കളിപ്പാവയാണ് സതീശന്‍. സജി ചെറിയാന്റെ പ്രസ്താവനയെ വെള്ള പൂശാനാണ് സതീശന്‍ ശ്രമിക്കുന്നതെനും കൃഷ്ണദാസ് പറഞ്ഞു.

മതേതരത്വം രാജ്യത്തിന്റെ സങ്കല്‍പം ആണ്. സര്‍ക്കാര്‍ കാര്യങ്ങളില്‍ മതമോ മതപരമായ കാര്യങ്ങളില്‍ സര്‍ക്കാരോ ഇടപെടാന്‍ പാടില്ലെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു. നടിയെ ആക്രമിച്ച കേസില്‍ ശ്രീലേഖയുടെ ആരോപണത്തെക്കുറിച്ചും കൃഷ്ണദാസ് പറഞ്ഞു. കോടതിയുടെ പരിഗണനയില്‍ ഉള്ള വിഷയത്തില്‍ പ്രതികരിക്കുന്നില്ല. തെളിവുകള്‍ ഉണ്ടെങ്കില്‍ കോടതിയില്‍ ഹാജരാക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...