പത്തനംതിട്ട : പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേ പണി തീരുമ്പോള്‍ പ്ലാച്ചേരിയില്‍ നിന്ന് പത്തനംതിട്ടക്കുള്ള ദൂരം അഞ്ചു കിലോമീറ്റര്‍ കൂടിയെന്ന് കെ.എസ്.ടി.പി. നിലവില്‍ 24 കിലോമീറ്റര്‍ ദൂരമായിരുന്നു പത്തനംതിട്ടക്ക് ഉണ്ടായിരുന്നത്, അതിപ്പോള്‍ 29 കിലോമീറ്ററായി വര്‍ദ്ധിച്ചുവെന്നാണ് കെ.എസ്.ടി.പിയും കരാറുകാരനും പറയുന്നത്. ഈ ശരിയെന്നു തെളിയിക്കാന്‍ പ്ലാച്ചേരിയില്‍ വലിയ ബോര്‍ഡും അവര്‍ സ്ഥാപിച്ചു കഴിഞ്ഞു. ഈ ബോര്‍ഡ് സ്ഥാപിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും തങ്ങള്‍ക്ക് പറ്റിയ തെറ്റ് തിരുത്തുവാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.
പ്ലാച്ചേരിയില്‍ നിന്ന് കോന്നിക്ക് 31 കിലോമീറ്റര്‍ ദൂരമാണ്. ഇത് ബോര്‍ഡില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ ബോര്‍ഡിലാണ് പത്തനംതിട്ടയ്ക്ക് 29 കിലോമീറ്റര്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കുമ്പഴ നിന്നും കോന്നിക്ക് ഏഴു കിലോമീറ്ററില്‍ അധികം ദൂരമുണ്ട്. ഇത് തെറ്റായി കണക്കുകൂട്ടിയാണ് ബോര്‍ഡില്‍ ദൂരം രേഖപ്പെടുത്തിയത്.