ഉത്തരസൂചിക തയ്യാറാക്കിയതില്‍ വീഴ്ചവരുത്തിയ 12 അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഹയര്‍സെക്കന്‍ഡറി കെമിസ്ട്രി ഉത്തരസൂചിക തയ്യാറാക്കിയതില്‍ വീഴ്ചവരുത്തിയ 12 അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ്. വിദ്യാര്‍ഥികള്‍ക്ക് അനര്‍ഹമായി മാര്‍ക്ക് നല്‍കാന്‍ അധ്യാപകര്‍ ശ്രമിച്ചുവെന്നും കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തിയെന്നും ബോധ്യപ്പെട്ടെതായി ചൂണ്ടിക്കാട്ടിയാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. പതിനഞ്ച് ദിവസത്തിനകം തൃപ്തികരമായ മറുപടി നല്‍കിയില്ലെങ്കില്‍ ഗുരുതരമായ നടപടികള്‍ എടുക്കുമെന്നും നോട്ടിസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ക്ക് ഉദാരമായി മാര്‍ക്ക് ലഭിക്കുന്ന തരത്തില്‍ ചോദ്യപേപ്പര്‍ നോക്കണം എന്ന തീരുമാനം പന്ത്രണ്ട് അധ്യാപകര്‍ ചേര്‍ന്ന് എടുത്തതെന്നാണ് വിദ്യാഭ്യാസവകുപ്പ് പറയുന്നത്. ഇതോടെ കെമിസ്ട്രി ചോദ്യപേപ്പറിലെ മൂല്യനിര്‍ണയം സംബന്ധിച്ച്‌ അധ്യാപകരും വിദ്യാഭ്യാസ വകുപ്പും തമ്മില്‍ നേര്‍ക്കുനേരുള്ള പോരാണ് തുടങ്ങിയിരിക്കുന്നത്. ഇന്നലെ മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ ഉത്തര സൂചിക ശരിയല്ലെന്ന് പറഞ്ഞ് മിക്ക ജില്ലയിലെയും അധ്യാപകര്‍ മൂല്യനിര്‍ണയം ബഹിഷ്‌കരിച്ചിരുന്നു. അതിന് പിന്നാലെയാണ് അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് വിദ്യാഭ്യാസ വകുപ്പ് നല്‍കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...