റീലിനായി സ്റ്റണ്ടും ക്രാഷും ചിത്രീകരിക്കാൻ ശ്രമം ; ബി.ജെ.പി നേതാവിന്റെ മകന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഹുബ്ബള്ളി : വൈറൽ റീലെടുക്കാൻ അമിത വേഗത്തിൽ ബൈക്കും ആഡംബര കാറും ഓടിക്കുന്നതിനിടെ അപകടം. കർണാടകയിൽ ബിജെപി നേതാവിന്റെ മകന് ദാരുണാന്ത്യം. കർണാടകയിലെ ഹുബ്ബള്ളിയിലാണ് ബിജെപി നേതാവ് വീരേഷ് സങ്കലദിന്റെ മകൻ നമീഷ് സങ്കലദ് റോഡപകടത്തിൽ മരിച്ചത്. 15 വയസ് പ്രായമുള്ള നമീഷ് സങ്കലദ്, ബൈക്കും ഓഡി കാറും ഓടിക്കുന്ന വീഡിയോ ചിത്രീകരണത്തിനിടയിലാണ് അപകടമുണ്ടായത്. ഉഗാദി ആഘോഷത്തിൻ്റെ സന്തോഷത്തിലായിരുന്ന കുടുംബത്തിന് വലിയ ആഘാതമാണ് ഈ അപകടം. മൈസൂരുവിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ നമീഷ്, ഉഗാദി അവധിക്കാണ് ഹുബ്ബള്ളിയിലെ വീട്ടിലെത്തിയത്. വ്യാഴാഴ്ച 15കാരൻ കൂട്ടുകാരുമൊത്ത് ഷേജവാഡക്കറിൽ റീൽസ് ചിത്രീകരിക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്. സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവാനായി അതിവേഗത്തിൽ ഓടുന്ന ബൈക്കും ഓഡി കാറും ഉപയോഗിച്ച് ഒരു സ്റ്റണ്ടും ക്രാഷും ചിത്രീകരിക്കാനായിരുന്നു പദ്ധതി. അപകടമുണ്ടാക്കിയ ഓഡി കാർ ഓടിച്ചിരുന്നതും 15 വയസ്സുള്ള മറ്റൊരു കുട്ടിയാണ്.

റീൽസ് ചിത്രീകരിക്കുന്നതിനിടെ അമിതവേഗത്തിൽ വന്ന കാർ, നമീഷ് സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നമീഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.വിവരമറിഞ്ഞ് ഹുബ്ബള്ളി-ധാർവാഡ് പൊലീസ് കമ്മീഷണർ എൻ. ശശികുമാർ സംഭവസ്ഥലം സന്ദർശിച്ചു. വിദ്യാ നഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപകടമുണ്ടാക്കിയ പ്രായപൂർത്തിയാകാത്ത കുട്ടിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ലൈസൻസില്ലാത്ത കുട്ടിയുടെ കയ്യിൽ ആഡംബര കാർ നൽകിയതെന്നതിലും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...