കേരള സ്റ്റോറി ; ഹർജി ഇന്ന് പരിഗണിക്കണമെന്ന് ഹൈക്കോടതിയില്‍ അപേക്ഷ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ദി കേരള സ്റ്റോറി എന്ന സിനിമയ്ക്കെതിരായ ഹർജികള്‍ ഹൈക്കോടതി അടിയന്തരമായി പരിഗണിക്കണമെന്ന് അപേക്ഷ. പുതിയ ബെഞ്ച് രൂപീകരിച്ച് ഇന്ന് പ്രത്യേക സിറ്റിങ് നടത്തണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. രജിസ്ട്രാർ ജനറലിന് ഹർജിക്കാർ കത്തുനൽകി. ജി.ഐ.ഒ പ്രസിഡന്‍റ് തമന്ന സുൽത്താനയും വെൽഫെയർ പാർട്ടിയുമാണ് ഹർജി നല്‍കിയത്. ഹർജി വേഗത്തിൽ പരിഗണിക്കണമെന്ന സുപ്രിംകോടതി ഉത്തരവ് പ്രകാരമാണ് അപേക്ഷ. ചീഫ് ജസ്റ്റിസിനെ ഇക്കാര്യം അറിയിക്കാമെന്ന് രജിസ്ട്രാർ ഉറപ്പുനൽകിയതായി അഭിഭാഷകർ അറിയിച്ചു.

നാളെ വാദം കേള്‍ക്കുമെന്നാണ് കേരള ഹൈക്കോടതി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ സിനിമയുടെ റിലീസ് നാളെയാണ്. ഹർജി വേഗത്തില്‍ പരിഗണക്കണമെന്ന് ഇന്നലെ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നു തന്നെ ഹർജി പരിഗണിക്കണമെന്ന ആവശ്യം ഹൈക്കോടതിയിലെത്തിയത്. കേരളത്തിൽ നിന്നും 32000 സ്ത്രീകളെ മതം മാറ്റി ഇസ്‍ലാമിക് സ്റ്റേറ്റിൽ ചേർത്തുവെന്ന സിനിമയുടെ ടീസറിലെ പരാമർശത്തോടെയാണ് വിവാദങ്ങൾ ഉയരുന്നത്. എന്നാൽ ടീസറിലൂടെ മാത്രം സിനിമയെ വിലയിരുത്താൻ കഴിയില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷിച്ചു.

സാമുദായിക സ്പർധ വളർത്തുന്നതാണ് ടീസറിലെ ഉള്ളടക്കമെന്ന ഹരജിക്കാരന്‍റെ ആരോപണവും കോടതി അംഗീകരിക്കുന്നില്ല. സെൻസർഷിപ്പ് സർട്ടിഫിക്കറ്റ് നൽകിയപ്പോൾ തന്നെ സിനിമയിലെ ചില ഭാഗങ്ങൾ ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ സെൻസർ ബോർഡിനെതിരായ ആരോപണവും അംഗീകരിക്കാനാകില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. ജസ്റ്റിസുമാരായ എൻ നഗരേഷ്, മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...