ദയവായി നിങ്ങളെത്തന്നെ ദുർബലപ്പെടുത്തരുത് ; ബംഗ്ലാദേശ് പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ധാക്ക : രാജ്യത്തെ ന്യൂനപക്ഷമാണെന്ന് ചിന്തിക്കരുതെന്ന് ഹിന്ദുക്കളോട് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. കൃഷ്ണ ജന്മാഷ്ടമിയോട് അനുബന്ധിച്ച് ഹിന്ദുമത വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു ഷെയ്ഖ് ഹസീന- ദയവായി നിങ്ങളെത്തന്നെ ദുർബലപ്പെടുത്തരുത്. എല്ലാവര്‍ക്കും ഈ ആത്മവിശ്വാസത്തോടെ നീങ്ങാൻ കഴിയുമെങ്കില്‍ ഏതെങ്കിലും മതത്തിൽ നിന്നുള്ള ദുഷ്ട വിഭാഗത്തിന് ഒരിക്കലും രാജ്യത്തിന്‍റെ മതസൗഹാർദം തകർക്കാൻ കഴിയില്ല. നമുക്കിടയിൽ ആ വിശ്വാസവും ഐക്യവും നിലനിർത്തണം. നിങ്ങളിൽ നിന്ന് എനിക്കിതാണ് വേണ്ടത് – ഷെയ്ഖ് ഹസീന പറഞ്ഞു.

ബംഗ്ലാദേശിൽ ഹിന്ദുക്കൾ മോശമായ അവസ്ഥയിലാണെന്ന് സൂചിപ്പിക്കാൻ ശ്രമിച്ച ഒരു വിഭാഗത്തെ പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. രാജ്യത്ത് എന്ത് സംഭവമുണ്ടായാലും ഹിന്ദുക്കൾക്ക് ഈ രാജ്യത്ത് അവകാശമില്ലെന്ന തരത്തിൽ രാജ്യത്തും വിദേശത്തും വൻതോതിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്ന് ഖേദത്തോടെ ഞാന്‍ പറയട്ടെ. അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമ്പോഴെല്ലാം അതിനെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കുന്നുണ്ട്. പക്ഷേ ഹിന്ദുക്കൾക്ക് ഇവിടെ അവകാശമില്ല എന്ന തരത്തിലാണ് ചിത്രീകരിക്കുന്നത്. സർക്കാരിന്‍റെ നടപടികൾക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ല ഷെയ്ഖ് ഹസീന പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മംഗള ട്രെയിനിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ; കരാർ കമ്പനിക്ക് 5 ലക്ഷം പിഴ ചുമത്തി...

0
കൊച്ചി : ട്രെയിനിൽ വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ വിതരണക്കാർക്കെതിരെ നടപടിയുമായി ഐആർസിടിസി....

മെസ്സിയുടെ പേരിൽ തട്ടിപ്പ് : സമ​ഗ്ര അന്വേഷണത്തിന് സർക്കാർ ; പ്രത്യേക സംഘത്തെ വൈകാതെ...

0
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിൽ...

കടുത്ത വൈറൽ ബാധ ; അണ്ണാ ഹസാരെയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
മുംബൈ : മുതിർന്ന സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെ ആരോഗ്യനില മോശമായതിനെത്തുടർന്ന്...

വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി

0
ദമ്മാം: വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. സൗദി ആശയ...